2010 ജനുവരി മൂന്നിന് ഛത്തീസ്ഗഡിലെ ഒരു ബസ് യാത്രയ്ക്കിടെയാണ് കഥ തുടങ്ങുന്നത്. ബി.എസ്സി. നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന ജ്യോതി ഛത്തീസ്ഗഡ് ദന്തേവാഡ ബാച്ചേലിയിലുള്ള വീട്ടിലേക്കു പോകുകയായിരുന്നു. അതേ ബസില്‍ ഛത്തീസ്ഗഡ് ബൈലഡിലെ സി.ഐ.എസ്.എഫിന്റെ ക്യാമ്പിലേക്കു പോകുകയായിരുന്നു പാലക്കാട് പെരുവെമ്പ് പാലത്തുള്ളി സ്വദേശി പി.വി. വികാസ്.
പെട്ടെന്നാണ് ഒരു ടാങ്കര്‍ലോറി നിയന്ത്രണംതെറ്റി ബസിനുനേരേ പാഞ്ഞുവന്നത്. ഉറക്കത്തിലായിരുന്ന വികാസ് ഇരിക്കുന്ന ഭാഗത്തേക്കു ലോറി പാഞ്ഞുവരുന്നത് കണ്ടയുടനെ തൊട്ടുപിന്നിലുണ്ടായിരുന്ന ജ്യോതി വലതുകൈകൊണ്ട് വികാസിന്റെ തലയില്‍ പിടിച്ച് ബസിനകത്തേക്കു തള്ളിമാറ്റുകയായിരുന്നു. വികാസ് രക്ഷപ്പെട്ടെങ്കിലും ജ്യോതിയുടെ കൈ വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അണുബാധയെത്തുടര്‍ന്ന് ജ്യോതിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നു.

വികാസ് ജ്യോതിയെ ആശുപത്രിയിലെത്തിച്ച് മുഴുവന്‍ ചികിത്സാച്ചെലവും വഹിച്ചു. 12 ദിവസത്തെ ചികിത്സയ്ക്കുശേഷം ജ്യോതിയെ വീട്ടിലാക്കിയാണ് വികാസ് ക്യാമ്പിലേക്ക് മടങ്ങിയത്. ജ്യോതിയുടെ വീട്ടിലേക്ക് സാധനങ്ങള്‍ അയച്ചുനല്‍കിയും സമീപത്തെ സി.ഐ.എസ്.എഫ്. ക്യാമ്പുകളില്‍നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മരുന്നുകളെത്തിച്ചും വികാസ് പിന്നെയും ഒപ്പംനിന്നു. എന്നിട്ടും മനസ്സമാധാനമുണ്ടായില്ല. ഒടുവില്‍ ജ്യോതിയെ തന്റെ ജീവിതസഖിയാക്കാമെന്ന തീരുമാനത്തില്‍ വികാസ് എത്തി. ജ്യോതിയുടെ വീട്ടുകാരോടു സംസാരിച്ചെങ്കിലും അവര്‍ക്കു താത്പര്യമുണ്ടായിരുന്നില്ല. ഇങ്ങനെ സംഭവിച്ചെന്നുകരുതി വികാസിന്റെ ജീവിതം കളയരുത് എന്നായിരുന്നു ജ്യോതിയുടെയും നിലപാട്.
No Comment.