Skip to content

chithrodayamflashnews.com

Asnap 1409

ഒരു തുടര്‍ച്ചകൂടി

ഇതൊരു തുടര്‍ച്ചയാണ്
കാലത്തിന്റെ മുനമ്പില്‍ തനിച്ചായ
ഒരു മനുഷ്യമൃഗത്തിന്റെ
മടക്കയാത്രയുടെ തുടര്‍ച്ചയാണ്.
ലക്ഷ്യം കണ്ടിട്ടേറെ
കാലം കടന്നിട്ടും
യാത്ര തുടരുന്നൊരു
വൃദ്ധന്റെ ദാഹം.

വന്ന വഴികള്‍
വീണ്ടും സഞ്ചരിക്കേണ്ടി വന്നവന്റെ
തീരാത്ത വാക്കുകളുടെ
ആഴിയലകള്‍.
എത്രയെത്ര വസന്തങ്ങളും
ശിശിരങ്ങളും
വര്‍ഷവും ഗ്രീഷ്മവും
ഇരു വശങ്ങളിലൂടെ കടന്നു
പോയിരിക്കുന്നു.

കാണാത പോയ കാഴ്ചകള്‍
അറിയാതെ പോയ കഥകള്‍
പറയാതെ പോയ വാക്കുകള്‍
ചിരിക്കാതെ പോയ മുഖങ്ങള്‍
കരയാതെ പോയ അനുഭവങ്ങള്‍
വീണ്ടും ആവര്‍ത്തിക്കുമ്പോള്‍
കടന്നുപോയ വഴികളില്‍
ചവിട്ടിയരച്ചു പോയ പ്രണയങ്ങള്‍
ഇഷ്ടങ്ങള്‍ ഇന്നും കാത്തിരിക്കുന്നു.

നഷ്ടമായ പുഞ്ചിരികള്‍
പലയിടത്തും ചിന്നിച്ചിതറി കിടന്നിരുന്നു
ഒരിക്കല്‍ തളിര്‍ത്ത നിമിഷങ്ങളില്‍
പുഞ്ചിരി തൂകിയ വരികളില്‍
ഞാന്‍ വീണ്ടും നടക്കുകയാണ്.

വരികൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6