തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ സമ്പൂർണമാകും. സംസ്ഥാനത്തെ എല്ലാ തൊഴിൽമേഖലകളും നിശ്ചലമാകും. തൊഴിലുടമകൾക്കെല്ലാം പണിമുടക്ക് നോട്ടീസ് നൽകി. വ്യവസായ – കാർഷിക – വാണിജ്യ – വ്യാപാര മേഖലകൾ 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടയും, മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല, എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12ന് പണി നിർത്തിവയ്ക്കും.
പാൽ, പത്രം, ആശുപത്രി, മരുന്ന് ഷാപ്പുകൾ ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ ഇപ്രാവശ്യം പണിമുടക്കുമ്പോൾ, രാജ്യം ആകെ സ്‌തംഭിക്കും. കഴിഞ്ഞ പണിമുടക്ക്, ജൂലൈ 9ന് 25 കോടി തൊഴിലാളികളും, കൃഷിക്കാരുമാണ് പങ്കെടുത്തതെങ്കിൽ, ഫെബ്രുവരി 12ന് ഉയർത്തുന്ന ആവശ്യങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ പണിമുടക്കായി മാറും.
ലോകം തന്നെ ഉറ്റുനോക്കുന്ന, വലിയ പങ്കാളിത്തം ഉണ്ടാവുന്ന പണിമുടക്കാണ് രാജ്യത്ത് നടക്കാൻ പോകുന്നതെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പണിമുടക്കിൻറെ ഭാഗമായി തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ബിജെപി സർക്കാർ തയ്യാറായിട്ടില്ല.
കീഴ്വഴക്കമനുസരിച്ച് വിളിച്ചു ചേർക്കേണ്ട ഇന്ത്യൻ ലേബർ കോൺഫറൻസ് പോലും വിളിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം തയ്യാറായിട്ടില്ല. കേന്ദ്ര തൊഴിലാളി സംഘടനകൾക്ക് മതിയായ പരിഗണന നൽകാത്ത ബിജെപി സർക്കാരിൻറെ മേൽ നടപടി പ്രതിഷേധാർഹമാണ്. ട്രേഡ് യൂണിയനുകളെ തള്ളിപ്പറയുന്നത് തൊഴിൽ രംഗത്ത് അരാജകത്വം സൃഷ്ടിക്കും. ഐഎൻടിയുസി പണിമുടക്കിലുള്ളപ്പോൾ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ലേബർ കോഡുകളുടെ ചട്ടങ്ങൾ നടപ്പിലാക്കിയത് വിരോധാഭാസമാണെന്നും എളമരം കരിം പറഞ്ഞു.
പണിമുടക്ക് ദിവസം നടക്കുന്ന പ്രതിഷേധ പരിപാടിയിൽ, എളമരം കരീം, തമ്പാൻ തോമസ്, കെ ചന്ദ്രൻപിള്ള, തുടങ്ങിയവർ എറണാകുളത്തും, ടി പി രാമകൃഷ്‌ണൻ, കെ പി രാജേന്ദ്രൻ, സോണിയ ജോർജ്, തുടങ്ങിയവർ തിരുവനന്തപുരത്തും, കെ എൻ ഗോപിനാഥ്, പി പി പ്രേമ, സി പി മുരളി, എന്നിവർ കോഴിക്കോടും, ദീപ കെ രാജൻ തൃശൂരും, പി നന്ദകുമാർ മലപ്പുറത്തും, ജെ മേഴ്സിക്കുട്ടി അമ്മ കൊല്ലത്തും, മറ്റു പ്രധാന നേതാക്കളെല്ലാം മറ്റു ജില്ലാ കേന്ദ്രങ്ങളിലും പങ്കെടുക്കും.
10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ തൊഴിലാളി ഫെഡറേഷനുകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംയുക്ത കർഷകമോർച്ചയും, കർഷക തൊഴിലാളി സംഘടനകളും, സിപിഐഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും, പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും, അധ്യാപക സംഘടനകളും, ബാങ്ക് – ഇൻഷുറൻസ് – പ്രതിരോധം, റയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെയും, ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും, ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി രംഗത്തുവരാൻ തീരുമാനിച്ചിട്ടുണ്ട്. മഹിളാ – വിദ്യാർഥി – യുവജന സംഘടനകളും, പണിമുടക്ക് ദിവസം തെരുവിലിറങ്ങി പ്രതിഷേധിക്കും
12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ
ഗ്രാമങ്ങളിലുടനീളം ട്രംപിന്‍റെയും മോദിയുടെയും കോലം കത്തിക്കും- ഇന്ത്യ- യു.എസ് കരാറിനെതിരെ കർഷകർ
സ്റ്റാറ്റസ് ഇനി വേണ്ടപ്പെട്ടവര്‍ക്ക് മാത്രം; വാട്സ്‌ആപ്പില്‍ വരുന്നു ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍!
No Comment.