Skip to content

chithrodayamflashnews.com

Asnap 1409

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പോലീസിന്റെ പിടിയിൽ.

കൊല്ലം കരുനാഗപ്പള്ളി വവ്വാകാവ് സ്വദേശിനി കെഎസ്പുരം കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ ഹസീന (34) യെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും, ശാസ്താംകോട്ട പോലീസും ചേർന്ന് പിടികൂടിയത്. മൈനാഗപ്പള്ളി അൻവർശേരിയിലുള്ള വാടക വീട്ടിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരുപത്തിയൊന്ന് ഗ്രാം എംഡി എം എ വീട്ടിൽ നിന്നും കണ്ടെടുത്തു. ബാംഗ്ലൂർ നിന്നും കടത്തി കൊണ്ട് വന്നതാണ് എം ഡി എം എ എന്ന് ഹസീന പോലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു തുണ്ട് ഭൂമി

16കാരി ഓടിയതും, വീണതും ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; രാജൻ ബാബു താന്ത്രിക വിദ്യകള്‍ പഠിച്ചിട്ടില്ലെന്ന് അന്വേഷണസംഘം

ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റിൽ 5 വർഷമായി കത്രിക;

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6