Skip to content

chithrodayamflashnews.com

October 17, 2026 2:49 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

കേരള സ്റ്റോറി 2വിന്റെ റിലീസ് തടഞ്ഞതിനെതിരെ അപ്പീലുമായി നിർമ്മാതാക്കൾ

വിവാദ ചിത്രം ദി കേരള സ്റ്റോറി – 2 ഗോസ് ബിയോണ്ടിന്റെ റിലീസ് തടഞ്ഞതിനെതിരെ നിർമ്മാതാക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പിൽ ഇന്ന് രാത്രി തന്നെ കോടതി പരിഗണിക്കും. 15 ദിവസത്തേക്കാണ് സിനിമയുടെ റിലീസ് കോടതി തടഞ്ഞത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് ഇടക്കാല സ്റ്റേ. ചിത്രം നാളെയാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്ന ഹർജിയിലാണ് ഉത്തരവ്.

റെയിൽവേസ്റ്റേഷൻ ക്യാമറകളിൽ മന്ത്രി വീണാ ജോർജ്ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല

 

 

സിനിമ പ്രഥമ ദൃഷ്‌ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്. ‘കേരള സ്റ്റോറി’ എന്ന ടെെറ്റിലിൽ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മതസൗഹാർദം പുലരുന്ന നാടാണ് കേരളം. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു.കേരളം ഉൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങളുടെ കഥയാണ് ചിത്രത്തിൽ പറയുന്നതെന്ന് അറിയിച്ച നിർമ്മാതാവ് പേരു മാറ്റാൻ കഴിയില്ലെന്ന വാദത്തിൽ ഉറച്ച് നിന്നിരുന്നു. ടീസർ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്‌ത്രീകളെയാണ് കാണിക്കുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലുള്ള പ്രശ്‌നങ്ങളാണ് ടീസറിൽ കാണിക്കുന്നതെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഇവർ പറയുന്നു. ടൈറ്റിലിലെ ‘ഗോസ് ബിയോണ്ട്’ അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നതല്ലെന്നും നിർമാതാവ് പറഞ്ഞു.

 

ഇസ്രായേലിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; ഗാസയിൽ സമാധാനം പുലരണമെന്നും മോദി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6