Skip to content

chithrodayamflashnews.com

October 15, 2026 10:12 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഐസിയുവില്‍ മന്ത്രിക്കൊപ്പം നഴ്‌സുമാരുടെ സെല്‍ഫി; വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്‌സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത

കെഎസ്‌യു പ്രതിഷേധത്തില്‍ കഴുത്തിന് പരുക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ട്.

ഐസിയുവില്‍ രോഗിയ്‌ക്കൊപ്പം ഫോട്ടോയെടുക്കരുതെന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചതിലാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് വിശദീകരണം തേടിയിരിക്കുന്നത്. മന്ത്രിക്കൊപ്പം ഫോട്ടോയെടുത്ത നഴ്‌സ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. മന്ത്രിയെ ആദ്യ ദിവസം മുതല്‍ പരിചരിച്ചിരുന്ന നഴ്‌സുമാര്‍ എന്ന നിലയില്‍ മന്ത്രിയും തങ്ങളുമായി ഒരു അടുപ്പമുണ്ടായെന്നും ഒരു ഫോട്ടോയെടുത്തോട്ടേ എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ മന്ത്രി സമ്മതം മൂളിയെന്നുമാണ് സ്മിത എന്ന നഴ്‌സ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചിരിക്കുന്നത്.

കെഎസ്‌യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു. ആരോഗ്യമന്ത്രി ഐസിയു ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു കെഎസ്‌യുവിന്റെ വിമര്‍ശനം. മന്ത്രിയ്‌ക്കൊപ്പം നഴ്‌സുമാര്‍ ഫോട്ടോഷൂട്ട് നടത്തുന്നുവെന്നായിരുന്നു അവരുടെ പരിഹാസം. അതേസമയം ഇന്ന് പുലര്‍ച്ചെയോടെ ആരോഗ്യമന്ത്രി ആശുപത്രി വിട്ടു. തുടര്‍ചികിത്സ തിരുവനന്തപുരത്ത് നടക്കും.

വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവ് ബിതുൽ ബാലന്‍റെ വീടിന് നേരെ ബോംബേറ്

 

പണവും സ്വർണവുമായി മുങ്ങിയ ‘ആതിര’; ഒടുവിൽ പോലീസ് വലയിൽ

 

പത്തനംതിട്ടയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6