Skip to content

chithrodayamflashnews.com

Asnap 1409

ജീവിതവുമായി മുന്നോട്ട് പോകാൻ എനിക്ക് പേടിയാണ്.. അവൻ എന്റേതല്ലെന്ന് എനിക്കറിയാം, എങ്കിലും എന്റെ ഉള്ളിലെ ഒരംശം ഇപ്പോഴും അവനായി കാത്തിരിക്കുന്നു. അവസാന വരികള്‍ ബാക്കി വെച്ച് അവള്‍ യാത്രയായി…

ഹൈദരാബാദ്: വാടകവീട്ടിൽ 21 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയും ബി.എസ്.സി വിദ്യാർത്ഥിനിയുമായ ബോനു കോമളിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്..

മരണത്തിന് തൊട്ടുമുൻപ് ഡയറിയിൽ കുറിച്ച വരികൾ പരിശോധിച്ചതിൽ നിന്നും, വർഷങ്ങളായുള്ള പ്രണയബന്ധം തകർന്നതിലെ നൈരാശ്യമാണ് മരണ കാരണമെന്ന് കാരണമെന്ന് പോലീസ് സംശയിക്കുന്നു..

‘ജീവിതവുമായി മുന്നോട്ട് പോകാൻ എനിക്ക് പേടിയാണ്, കാരണം അവൻ തിരിച്ചുവന്നാലോ? എനിക്ക് എല്ലാം ഉപേക്ഷിക്കണമെന്നുണ്ട്, അവൻ എന്റേതല്ലെന്നും കൂടെ നിൽക്കാൻ പോലും ശ്രമിക്കുന്നില്ലെന്നും എനിക്കറിയാം. എങ്കിലും എൻ്റെ ഉള്ളിലെ ഒരംശം ഇപ്പോഴും അവനായി കാത്തിരിക്കുന്നു.’

27 വയസ്സുകാരനായ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുമായി 3 വർഷമായി കോമളി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ വിള്ളലുകളെ തുടർന്ന് 6 മാസം മുൻപും പെൺകുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പറയപ്പെടുന്നു..

തിങ്കളാഴ്ച പുലർച്ചെ കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മക്ക് കോമളി അവസാനമായി സന്ദേശമയച്ചു. ‘ഐ ലവ് യൂ സോ മച്ച്’ എന്നും, ഇളയ സഹോദരനെ നന്നായി നോക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ അമ്മ ഉടൻ തന്നെ ഹൈദരാബാദിലുള്ള സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് കോമളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്..

 

മരണത്തിലും തളരാത്ത പുഞ്ചിരി; അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവൻ നല്‍കി പത്തൊമ്പതുകാരി ജാസ്‌ലിയ വിടവാങ്ങി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6