Skip to content

chithrodayamflashnews.com

Asnap 1409

നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയില്‍( നിസ്കാര വിരിപ്പ് ) പൊതിഞ്ഞു കൊണ്ടുപോയി; ബാലുശ്ശേരി സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍.

മലപ്പുറം: നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയില്‍( നിസ്കാര വിരിപ്പ് ) പൊതിഞ്ഞു കൊണ്ടുപോയി; ബാലുശ്ശേരി സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍.മലപ്പുറം കോട്ടക്കല്‍ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയില്‍. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു.

സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു മോഷണം. നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന്, നിസ്കാര മുസല്ലയില്‍ പണം കെട്ടികൊണ്ടുപോവുകയായിരുന്നു. ഇതിന്‍റെ സിസിടിവി പൊലീസിന് ലഭിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ മഖാമിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു..

നിയന്ത്രണം വിട്ട കാർ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.

ആദിതാളം

ഇന്നത്തെദിവസഫലം ( പൊതുവായി ) 14- 03- 2026 ശനിയാഴ്ച ഉത്രാടം നക്ഷത്രം – ധനുക്കൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6