കഴിഞ്ഞ ഞായറാഴ്ച്ച തൃശ്ശൂർ ദേശീയ പാതയിൽ പുതുക്കാട് വെച്ച് ഒരപകടം നടന്നിരുന്നു..!!!
പിക്കപ്പ് ലോറി പിന്നിൽ വന്നിടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികനായ പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയായ 22 കാരൻ റിജാസ് മരണപ്പെട്ടു എന്നതായിരുന്നു വാർത്ത. കൂടെയുണ്ടായിരുന്ന പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു….!!!
നമ്മുടെ റോഡുകളിൽ ദിനേനെ നടക്കുന്ന ഒരു സാധാരണ വാർത്തയാണിതും. ദൃക്സാക്ഷികളും നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് ലോറി പിന്നിൽ വന്നിടിച്ചു എന്ന് തന്നെയാണ് പറഞ്ഞതും. അവർക്കങ്ങിനെയാണ് ഒറ്റ നോട്ടത്തിൽ തോന്നിയത്.
എന്നാൽ നാല് ദിവസങ്ങൾക് ശേഷം പതിയെ റിക്കവറായി വരുന്ന പെൺകുട്ടിയിൽ നിന്നും ചില സൂചനകൾ ലഭിക്കുകയും സ്പോട്ടിൽ പോയി വീണ്ടും സിസിടിവി ദൃശ്യങ്ങൾ ശരിയായി വിശകലനം ചെയ്തപ്പോഴുമാണ് ദുരൂഹതകൾ മറ നീക്കിയത്..!!!
ഈ അപകടം നടക്കുന്നതിന് 15 മിനുട്ട് മുൻപ് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് പിക്കപ്പ് ഡ്രൈവറും റിജാസുമായി ദേശീയ പാതയിൽ വെച്ച് തന്നെ കടുത്ത വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു…!!!
അതിന് ശേഷം യാത്ര തുടർന്ന റിജാസിനെ പിക്കപ്പ് ലോറി ഏറെ നേരം പിന്തുടരുകയും പുതുക്കാട് വെച്ച് പിന്നിലൂടെ ഇടിച്ചു കയറ്റുകയുമായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പകൽ പോലെ വ്യക്തമാണ്. തമിഴ്നാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ തൊട്ട് മുൻപുണ്ടായ വാക്ക് തർക്കത്തിന്റെ പക മൊത്തം തീർത്തത് പോലെയാണ് ആ ദൃശ്യങ്ങൾ കാണുമ്പോൾ തോന്നുന്നത്…!!
ബൈക്ക് ഇടിച്ചു റോട്ടിലിട്ട് മുകളിലൂടെ കയറ്റിയ ശേഷം കൃത്യമായി നിയന്ത്രണം വീണ്ടെടുത്ത് പിക്കപ്പ് ലോറി മുന്നോട്ട് പോകുന്നുമുണ്ട്.
പോലീസ് ഇപ്പോഴും മനപ്പൂർവമല്ലാത്ത നരഹത്യ കേസ് മാത്രമാണ് ഇപ്പോഴും പിക്കപ്പ് ഡ്രൈവർക്കെതിരെ ചുമത്തിയത്. അത് ദുർബലമാണ്. അത് പക തീർക്കാൻ നടത്തിയ കൊലപാതകമെന്ന് തന്നെയാണ് വീഡിയോ കാണുമ്പോൾ ആർക്കും തോന്നുക…!!!
No Comment.