Skip to content

chithrodayamflashnews.com

Asnap 1409

കഞ്ചാവ്‌ കേസിൽ വനിതയ്ക്ക് 5 വർഷം കഠിന തടവും 50000 രൂപ പിഴയും

1.700 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് കൊല്ലം അഞ്ചൽ കരുകോൺ സ്വദേശി ഷാഹിദയ്ക്ക് കൊല്ലം ജില്ലാ സെഷൻസ് കോടതി അഞ്ച് വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു.

2023 മെയ് 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.സുദേവൻ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.അൻസാർ, ബി.പ്രദീപ്‌ കുമാർ, പ്രവന്റ്റീവ് ഓഫിസർ അനീഷ്‌ അർക്കജ്‌, വനിതാ സിവിൽ എക്സൈസ് ഓഫിസർ എൻ.പി.ദീപ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ഹരിലാൽ, സി.എം.റോബി എന്നിവർ അടങ്ങുന്ന സംഘമാണ് പുനലൂർ താലൂക്കിലെ സ്ഥിരം NDPS കുറ്റവാളിയായ ഷാഹിദയെ പിടികൂടിയത്.

ഇരുപത്തിയഞ്ചിൽപരം കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഷാഹിദ.

ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും സമാന രീതിയിലുള്ള കുറ്റംകൃത്യം നടത്തി വരുന്നതിനിടെയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.

നിലവിലെ ജോയിന്റ് എക്സൈസ് കമ്മീഷണറായ വി.റോബർട്ടാണ് ഈ കേസിൽ അന്വേഷണം നടത്തി പ്രതിയ്ക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കുക എന്ന ഉദ്ദേശത്തോട് കൂടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കോടതിയിൽ പ്രോസിക്യൂഷൻ സഹായിയായി അഞ്ചൽ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എസ്‌.പ്രദീപ്‌ ഹാജരായി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6