കേരളത്തെ നടുക്കിയ വാർത്തയായിരുന്നു പത്തനംതിട്ട മാരാമൺ റിസോർട്ടിൽ ട്രെയിനിയായിരുന്ന ദിൻഷാ എന്ന പെൺകുട്ടിയെ സുഹൃത്ത് പ്രണയനൈരാശ്യം മൂലം കു-ത്തി കൊ-ല-പ്പെ-ടുത്തിയ സംഭവം . ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത് . ദിൻഷാ ജോലി ചെയ്യുന്ന റിസോർട്ടിൽ നിന്നും വിളിച്ചിറക്കിയ പ്രതി ജിത്തു ഇരുവരും സംസാരിച്ചു നിൽക്കുന്നതിനിടയിൽ പ്രകോപിതനായി ദിൻഷയെ കു-ത്തു-ക-യായിരുന്നു .
പ്രണയനൈരാശ്യമാണ് പ്രതി ജിത്തു ദിൻഷയോട് ഇത്തരത്തിലൊരു ക്രൂ.ര.ത ചെയ്തതെന്നാണ് പ്രാഥമിക നിഗമനം . പൊട്ടിക്കരഞ്ഞുകൊണ്ടുള്ള അമ്മയുടെ പ്രതികരമാണ് ഇപ്പോൾ ഏവരെയും സങ്കടത്തിലാഴ്ത്തുന്നത് , ദിൻഷയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ ;

“എന്റെ കാതിൽ കിടന്ന കമ്മൽ ഊരി പണയം വെച്ചാണ് ഇന്നലെ ഞാൻ ഫീസ് അടച്ചത് . എന്റെ കുഞ്ഞിന്റെ കാലോ കയ്യോ തല്ലിയൊടിച്ചാലും കുഴപ്പമില്ലായിരുന്നു ഇത് എന്റെ കുഞ്ഞിനെ അവൻ തീർത്തുകളഞ്ഞില്ലേ , ഞാൻ പൊന്നുപോലെ നോക്കിയാ കുഞ്ഞിനെയാ അവൻ ഇല്ലാന്നാക്കിയത് . അമ്മച്ചി കമ്മല് പണയം വെച്ചിട്ട് പൈസ താരം കുഞ്ഞ് ഇങ് വാ എന്ന് പറഞ്ഞതാണ് , പക്ഷെ അവള് വന്നില്ല ,..എനിക്ക് ആരുവില്ലാതെ ആക്കിയല്ലോ ആ ദുഷ്ടൻ എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ദിൻഷയുടെ ‘അമ്മ പറയുന്നത് .
No Comment.