Skip to content

chithrodayamflashnews.com

October 13, 2026 4:26 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

കൂടപ്പിറപ്പിനെ പോലെ കണ്ടവർ വരെ അവസരം മുതലാക്കി അയാളുടെ ചോര ഊറ്റികുടിച്ചപ്പോൾ ; കിട്ടിയതെല്ലാം വാരിയെടുത്ത്, ചതിക്കപ്പെട്ട് എല്ലാം നഷ്ടപ്പെട്ട ഭർത്താവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞില്ല ആ സ്ത്രീ 

“ജനകോടികളുടെ വിശ്വസ്ത സ്ഥാപനം”— ആ പരസ്യവാചകവും, കൈകൾ കൂപ്പി പുഞ്ചിരിക്കുന്ന ആ മുഖവും ഒരുകാലത്ത് ഓരോ മലയാളി വീട്ടിലെയും അംഗത്തെപ്പോലെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ അതൊരു വെറുമൊരു പരസ്യവാചകമായിരുന്നില്ല, അറ്റ്‌ലസ് രാമചന്ദ്രൻ എന്ന മനുഷ്യന്റെ ജീവിതത്തോടുള്ള സത്യസന്ധതയായിരുന്നു. തൃശ്ശൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് കനറാ ബാങ്ക് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, സ്വന്തം വിയർപ്പും കഠിനാധ്വാനവും മാത്രം മൂലധനമാക്കി ഗൾഫ് മണ്ണിൽ അറ്റ്‌ലസ് എന്ന വൻ സാമ്രാജ്യം കെട്ടിപ്പടുത്ത കഥ ഒരുകാലത്ത് ഏത് സാധാരണക്കാരനും പ്രചോദനമായിരുന്നു. യു.എ.ഇയിലും കുവൈറ്റിലും സൗദിയിലുമായി അമ്പതിലധികം ശാഖകൾ, ആയിരക്കണക്കിന് പ്രവാസികൾക്ക് ജീവിതമാർഗ്ഗം. വ്യവസായി എന്നതിലുപരി വൈശാലി, സുകൃതം, ധനം, വാസ്തുഹാരം തുടങ്ങിയ മലയാള സിനിമയിലെ കാലാതീതമായ ക്ലാസിക്കുകൾ നിർമ്മിച്ച, സാഹിത്യത്തെയും കലയെയും നെഞ്ചിലേറ്റിയ വലിയൊരു കലാസ്നേഹി കൂടിയായിരുന്നു അദ്ദേഹം.

പക്ഷേ, വിധിയും ആയാൾ വിശ്വസിച്ച ചില മനുഷ്യരും ചേർന്ന് അദ്ദേഹത്തിനായി നൽകിയത് ചതിയുടെയും വഞ്ചനയുടെയും വലിയൊരു കുരുക്കായിരുന്നു. 2014-ൽ ഏകദേശം 100 കോടി ഡോളറിന്റെ വിറ്റുവരവുണ്ടായിരുന്ന ആ വൻ പ്രസ്ഥാനത്തെ തകർക്കാൻ എതിരാളികൾ അവസരം പാർത്തിരുന്നു. ദുബായ് ജ്വല്ലറി വിപണിയിൽ സ്വർണ്ണത്തിന് ഒരു ഏകീകൃത വില നിശ്ചയിക്കാനും, ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കാനും രാമചന്ദ്രൻ സാർ മുന്നിട്ടിറങ്ങിയതാണ് പല വമ്പൻ സ്രാവുകളെയും ചൊടിപ്പിച്ചത്. സാധാരണക്കാരന് പ്രയോജനപ്പെടുന്ന, ദുബായ് ഗവൺമെന്റ് പോലും സ്വാഗതം ചെയ്ത ആ തീരുമാനം അവിടുത്തെ മറ്റ് പ്രമുഖ കച്ചവടക്കാർക്ക് ദഹിച്ചില്ല. അതായിരുന്നു ആ വലിയ ചതിയുടെയും പ്രതികാരത്തിന്റെയും തുടക്കം. ബാങ്ക് ചെക്കുകൾ മാറുന്നതിലുണ്ടായ ചില സാങ്കേതിക തടസ്സങ്ങളെ മുതലെടുത്ത്, അദ്ദേഹത്തെ ജയിലിലടച്ച ആ നിമിഷം പുറത്ത് നടന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പകൽക്കൊള്ളയായിരുന്നു.

താൻ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ വിശ്വസിച്ച് ഏൽപ്പിച്ച സ്ഥാപന മാനേജർമാരും കൂടെനിന്നവരും സ്വർണ്ണവും ഡയമണ്ടും തോന്നിയ വിലയ്ക്ക് വിറ്റുതുലച്ചു. നാട്ടിൽ പണി നടന്നിരുന്ന കെട്ടിടത്തിലെ സിമന്റും കമ്പിയും വരെ മോഷ്ടിച്ച് വിറ്റവർ, ആ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. അദ്ദേഹം ചോരനീരാക്കി ഉണ്ടാക്കിയ സാമ്രാജ്യം നോക്കിനടത്താൻ ആരുമില്ലാത്ത അവസ്ഥയിലേക്ക് ശത്രുക്കൾ കാര്യങ്ങളെത്തിച്ചു. ആ മനുഷ്യന്റെ മനോവീര്യം തകർക്കാൻ മകളെപ്പോലും ജയിലിലടച്ച്, ആ വൃദ്ധനെ മാനസികമായി പൂർണ്ണമായും തളർത്താൻ അവർ ശ്രമിച്ചു. സമ്പത്തിന്റെയും പ്രതാപത്തിന്റെയും നാളുകളിൽ കൂടെനിന്ന് പൊട്ടിച്ചിരിച്ചവരും, തോളിൽ തട്ടി സൗഹൃദം അയാളെ കയ്യൊഴിഞ്ഞപ്പോൾ താങ്ങായി നിന്നത് അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര മാത്രമായിരുന്നു. ജയിലഴിക്കുള്ളിൽ തന്റെ ഭർത്താവിന്റെ ആത്മാഭിമാനം തടവിലാക്കപ്പെട്ടപ്പോൾ, സമ്പാദ്യമെല്ലാം വാരിക്കൂട്ടി സുരക്ഷിത താവളം തേടി ഓടിപ്പോകാനല്ല ആ ഭാര്യ ശ്രമിച്ചത്. വീടിന്റെ പടിവാതിലിന് പുറത്തുള്ള ലോകത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന, അടുക്കളച്ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന ഇന്ദിര എന്ന ആ സാധാരണ വീട്ടമ്മ അന്ന് പുറത്തിറങ്ങി. “ഒരു ബാങ്ക് ചെക്കിൽ എവിടെ ഒപ്പിടണം” എന്ന് പോലും കൃത്യമായി അറിയാതിരുന്ന ആ സ്ത്രീ, തന്റെ ഭർത്താവിന്റെ നിഷ്കളങ്കത ലോകത്തിന് മുന്നിൽ തെളിയിക്കാൻ, അയാളെ തിരിച്ചിറക്കാൻ കോടതികളുടെയും മന്ത്രാലയങ്ങളുടെയും പടവുകൾ കയറിയിറങ്ങി.

 

 

കണ്ണീരും നെട്ടോട്ടവും നിറഞ്ഞ ആ നാളുകളാണ് ഒടുവിൽ അറ്റ്‌ലസ് രാമചന്ദ്രൻ എന്ന മനുഷ്യന് വീണ്ടും വെളിച്ചം കാണിച്ചുകൊടുത്തത്. “എന്റെ ശരീരത്തെ മാത്രമേ അവർക്ക് ജയിലിലടക്കാൻ കഴിഞ്ഞുള്ളൂ, എന്റെ മനസ്സ് ഫീനിക്സ് പക്ഷിയെപ്പോലെ വീണ്ടും പറന്നുയരും” എന്ന് ജയിൽ മോചിതനായ ശേഷം നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം പറയാൻ കഴിഞ്ഞത് ആ പിന്തുണയുടെ ബലത്തിലാണ്. തന്നെ ചതിച്ചവരോട് പോലും വിദ്വേഷം വച്ചുപുലർത്താതെ, എല്ലാവർക്കും നൽകാനുള്ള കടങ്ങൾ വീട്ടാനും, വീണ്ടുമൊരു ശക്തമായ തിരിച്ചുവരവിനുമായി അദ്ദേഹം കൊതിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ അദ്ദേഹത്തിന്റെ വാട്ട്‌സാപ്പ് സ്റ്റാറ്റസ് “Working hard to rebuild“ എന്നായിരുന്നു. എൺപതാം വയസ്സിലും തോറ്റുകൊടുക്കാൻ തയ്യാറാകാത്ത ഒരു പോരാളിയുടെ നിശ്ചയദാർഢ്യമായിരുന്നു അത്.
പക്ഷേ, ആ വലിയ ആഗ്രഹം മാത്രം ബാക്കിയാക്കി അദ്ദേഹം ഈ ലോകത്തോട് യാത്രപറഞ്ഞു.

തന്റെ 80-ാം ജന്മദിനം പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച്, കയ്യിലുള്ള അവസാന സമ്പാദ്യം കൊണ്ട് രണ്ട് കിലോ സ്വർണ്ണം വാങ്ങി ബിസിനസ്സ് വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങാൻ ഇരിക്കെയാണ് നെഞ്ചുവേദനയുടെ രൂപത്തിൽ മരണം അദ്ദേഹത്തെ തേടിയെത്തിയത്. കാലം ആരുടെയും കണക്കുകൾ ബാക്കിവെക്കാതെ മടക്കിത്തരും. നന്മ മാത്രം നിറഞ്ഞ ആ നല്ല മനുഷ്യന്റെ ഓരോ തുള്ളി കണ്ണുനീരിനും, തകർക്കപ്പെട്ട ആ വലിയ സ്വപ്നങ്ങൾക്കും കാലം തന്നെ മറുപടി നൽകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6