Skip to content

chithrodayamflashnews.com

October 13, 2026 2:32 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്.

 തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ്, കാപ്പാട് വികാസ് നഗർ പാണൻകുളം കുനി അവനിക എന്നിവരാണ് ഈ അപകടത്തിൽ മരിച്ചത്. പതിനേഴുകാരനായ പാർത്ഥിബ് പ്ലസ് വൺ വിദ്യാർത്ഥിയും പതിനാലുകാരിയായ അവനിക ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

ഇന്നലെ വൈകുന്നേരത്തോടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം, ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്ത് വരുന്ന ചേമഞ്ചേരി ഭാഗത്തുവെച്ചാണ് ഈ ഹൃദയഭേദകമായ അപകടം ഉണ്ടായത്. മംഗലാപുരം-ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ പൂർണ്ണമായും ഛിന്നഭിന്നമായ നിലയിലായിരുന്നതിനാൽ തുടക്കത്തിൽ ഇവരെ തിരിച്ചറിയുക അസാധ്യമായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തുകയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. രാത്രി ഏറെ വൈകി ബന്ധുക്കൾ മെഡിക്കൽ കോളേജിൽ എത്തിയതിന് ശേഷമാണ് മരിച്ച വിദ്യാർത്ഥികളെ തിരിച്ചറിയാൻ കഴിഞ്ഞത്. അതേസമയം, ഈ ദാരുണമായ അപകടത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

1 Comments
KRS October 12, 2026
| |

30 വർഷം മുൻപ് കേരളത്തിൽ ഇങ്ങനെയൊന്നും ആയിരുന്നില്ല. മകൻ അച്ഛനെ കൊല്ലുന്നു, അമ്മ മകനെ വീട്ടിക്കൊല്ലുന്നു,  മാതാപിതാക്കളെ നട തള്ളുന്നു,  ഹിന്ദുക്കൾ   നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഹിന്ദുക്കളെകൊണ്ട് തന്നെ  ക്ഷേ ത്രത്തെയും ആചാരങ്ങളെയും ഇല്ലാതാക്കാൻ പ്രേരിപ്പിക്കുന്ന സംവിധാനങ്ങൾ… കഷ്ടം. 

Whatsapp Image 2024 04 01 At 18.33.29 B82062e6