മീനാക്ഷിക്ക് ഒരനിയത്തിയായി, ദിലീപിന്റെ രണ്ടാമത്തെ മകളായി അവളെത്തി. മഹാ വിജയദശമിക്ക് പിറന്നത് കൊണ്ട് തന്നെ മഹാലക്ഷ്മി എന്ന പേര് അവള്‍ക്കിട്ടതും വല്യേച്ചിയായ മീനാക്ഷിയാണ്. ഇന്ന് ഒക്ടോബര്‍ 19, മറ്റൊരി മഹാ വിജയദശമിക്ക് വിശ്വാസികള്‍ ഒരുങ്ങുമ്പോള്‍ മഹാലക്ഷ്മി തന്റെ എട്ടാം ജന്മദിനം ആഘോഷിക്കുന്നു.
കുഞ്ഞനിയത്തിക്ക് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി ഇന്സ്റ്റഗ്രാമില്‍ എത്തി. മഹാലക്ഷ്മിയ്‌ക്കൊപ്പമിള്ള രണ്ട് ഫോട്ടോകളാണ് മീനാക്ഷി പങ്കുവച്ചിരിയ്ക്കുന്നത്. പിറന്നാള്‍ ആശംസകള്‍ എന്നെഴുതിയതിനൊപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും ലോകത്തിന്റെ ഇമോജിയും താരപുത്രി പങ്കുവച്ചിട്ടുണ്ട്. തന്റെ സ്‌നേഹത്തിന്റെ ലോകമായിട്ടാണ് മീനാക്ഷി മഹാലക്ഷിമിയെ വിശേഷിപ്പിക്കുന്നത്.
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള ബോണ്ടിനെ കുറിച്ചും, സാമ്യങ്ങളെ കുറിച്ചും പല അഭിമുഖങ്ങളിലും ദിലീപ് വാചാലനായിട്ടുണ്ട്. കാഴ്ചയിലുള്ള സാമ്യം മാത്രമേയുള്ളൂ, കുസൃതികളിലൊക്കെ നേരെ വിപരീതമാണത്രെ രണ്ടു പേരും. എന്തിനും ചേച്ചിയെ കൂട്ടു പിടിക്കുന്ന മീനാക്ഷിയുടെ കുസൃതിത്തരങ്ങള്‍ ചില്ലറയൊന്നുമല്ല.
മീനാക്ഷി പിറന്നപ്പോള്‍, അവളുടെ കുഞ്ഞ് പ്രായം തനിക്കധികം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. അന്ന് തിരക്കുകളായിരുന്നു. പക്ഷേ മഹാലക്ഷ്മി ജനിച്ച സമയത്ത് കോവിഡ് കാലമായിരുന്നു. എല്ലാവരും വീട്ടില്‍ തന്നെയുണ്ട്, അതുകൊണ്ട് മഹാലക്ഷ്മിയുടെ കുഞ്ഞു പ്രായത്തില്‍ അവളോടൊപ്പം നന്നായി സമയം ചെലവഴിക്കാന്‍ കഴിഞ്ഞു എന്നാണ് ദിലീപ് പറഞ്ഞത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ് മഹാലക്ഷ്മി. മാമാട്ടി കുട്ടി എന്നാണ് ആരാധകര്‍ താരപുത്രിയെ വിളിക്കുന്നത്. അമ്മയ്ക്കും അച്ഛനുമൊപ്പം പങ്കെടുക്കുന്ന ചടങ്ങുകളിലെ മഹാലക്ഷ്മിയുടെ വീഡിയോ എല്ലാം കാവ്യ – ദിലീപ് ഫാന്‍സ് ഏറ്റെടുത്ത് ആഘോഷിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ കല്യാണം നവരാത്രി ആഘോഷത്തില്‍ പങ്കെടുത്ത മഹാലക്ഷ്മിയുടെ നിഷ്‌കളങ്കമായ ചില പ്രവൃത്തികളൊക്കെ വൈറലായിരുന്നു.
അച്ഛനും അമ്മയ്ക്കുമൊപ്പം ഇപ്പോള്‍ ചെന്നൈയിലാണ് മഹാലക്ഷ്മി. ദേ പുട്ട് എന്ന റസ്റ്റോറന്റിന്റെ പുതിയ ഔട്‌ലറ്റ് ചെന്നൈയില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിലീപും കാവ്യയും മഹാലക്ഷ്മിയും ചെന്നൈയില്‍ തന്നെയാണ്. അവിടെയാണ് ഇപ്പോള്‍ മഹാലക്ഷ്മി പഠിക്കുന്നതും. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി തുടര്‍ പഠനവുമായി ബന്ധപ്പെട്ട് യു എസ്സിലാണ്.
No Comment.