Skip to content

chithrodayamflashnews.com

October 21, 2026 2:45 am

ആലുവയിൽ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം 

ആലുവയിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്.

ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ഊബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ചെന്നൈ–തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു അപകടം സംഭവിച്ചത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അൽത്താഫിന്റെ കുടുംബം.

കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിന്റെ അപ്രതീക്ഷിത വേർപാട് നാടിനും ബന്ധുക്കൾക്കും തീരാനഷ്ടമായി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6