Skip to content

chithrodayamflashnews.com

November 27, 2026 5:55 am

കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കുമാരനല്ലൂരിൽ നാടിനെ കണ്ണീരിലാഴ്ത്തി ദാരുണ സംഭവം.

കോട്ടയം കുമാരനല്ലൂരിൽ നിന്ന് കാണാതായ 26കാരിയുടെ മൃതദേഹം മീനച്ചിലാറ്റിന്റെ കൈവഴിയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജി (26) ആണ് മരിച്ചത്.

വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ ബുധനാഴ്ച രാവിലെ ഏഴുമണിയോടെ കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപം ആറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. യുവതിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിവെച്ച് നിമിഷ മടങ്ങുമ്പോൾ, ആ വേർപാടിന്റെ വേദനയിൽ പങ്കുചേരുകയാണ് നാട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6