കാർഗിൽ-ലേ ദേശീയ പാതയിലെ നാമിക ലാ പാസിന് സമീപം സൈനിക ട്രക്ക് 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് ദരുണമായ അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ അരുൺരാജ് ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്.
കോഴിക്കോട് ചേളന്നൂർ പെരുമ്പൊയിൽ ഒറ്റപ്പിലാക്കണ്ടി സ്വദേശിയായ എസ്.ആർ. അരുൺരാജ് കഴിഞ്ഞ 21 വർഷത്തോളമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

പരേതനായ രാജൻ നായരുടെയും ഷീലയുടെയും മകനാണ്. രേഷ്മയാണ് ഭാര്യ. മകൾ: ആദ്യ അരുൺ.മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അഖിൽ രാജ് സഹോദരനാണ്.
ലഡാക്കിൽ നിന്നും ഡൽഹി വഴി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതികശരീരം ജന്മനാട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
No Comment.