
കവിത
കാലത്തിന്റെ തമാശച്ചുഴികളിൽ പെട്ട് നാമിനിയും എവിടെയോ
നേർക്ക് നേർ കണ്ടു മുട്ടും..
എന്റെ മുഖത്തെ നിർവികാരതയും
നിന്റെ മുഖത്തെ പക്വതയും കണ്ട്
ചിരി പോലും മുഖത്ത് കടന്നു വരാതെയാവും..
അതിനു തൊട്ടു മുൻപേ നമ്മൾ പല മുഖങ്ങളിലെ ചിരിയും കണ്ണുനീരും
കണ്ടിട്ടും
കൊടുത്തിട്ടുമിറങ്ങിയതായിരിക്കും..
അടച്ചു വെച്ച
പാത്രത്തിന്റെയതേ ആകൃതി
സ്വീകരിച്ച വെള്ളം പോലെ ഒന്നനങ്ങാതെ തമ്മിലൊന്ന് നോക്കുക പോലും
ചെയ്യാതെ നമ്മൾ മറന്നു പോകും..
വഴിതെറ്റിയേതോ കാട്ടിലകപ്പെട്ട മനുഷ്യക്കുഞ്ഞിനെ പോലെ
കണ്ണ് കൊണ്ട് പോലുമൊരു
നോട്ടമെത്താതെ അത്രയധികം സൂക്ഷിക്കും..
വിരലിലൊന്ന് തൊട്ടു നോക്കിയാൽ മാത്രമപ്പോഴറിയാം,,
അവിടെ മിടിക്കുന്ന രണ്ട് ഹൃദയങ്ങളുടെ സ്പന്ദനത്തിന്റെ നേർത്ത ശബ്ദം..
പണ്ടെപ്പോഴോ നെഞ്ചോരം
ചേർത്ത് വെച്ച് കേട്ട താളം പോലെ..

No Comment.