Skip to content

chithrodayamflashnews.com

November 27, 2026 5:47 am

ദിവസവും ദാനം ചെയ്യുന്നത് കോടികൾ.. എന്നിട്ടും ഒരു പബ്ലിസിറ്റിക്കും പോകാതെ നിശബ്ദനായി ജീവിക്കുന്ന ഒരു മനുഷ്യൻ!

പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നത് എന്തെങ്കിലും ചെറിയ സഹായങ്ങൾ ചെയ്താൽ അത് ക്യാമറയിൽ പകർത്തി, വലിയ തോതിൽ പബ്ലിസിറ്റി നേടി ഫേമസ് ആവാൻ നോക്കുന്ന ചിലരെയാണ്. എന്നാൽ സമൂഹത്തിന് വേണ്ടി കോടിക്കണക്കിന് രൂപ മുടക്കുന്ന പല മഹത്വ്യക്തികളും ഇത്തരം പ്രശസ്തികളിൽ നിന്നൊക്കെ എത്രയോ ദൂരെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് എച്ച്.സി.എൽ (HCL) ഫൗണ്ടർ ശിവ് നാടാർ.

കണക്കുകൾ പരിശോധിച്ചാൽ നമ്മൾ ഞെട്ടിപ്പോകും. എഡൽഗീവ് ഹുറൂൺ ഇന്ത്യ ഫിൽട്ട്രോപ്പി ലിസ്റ്റ് പ്രകാരം, ഫിനാൻഷ്യൽ ഇയറിൽ മാത്രം അദ്ദേഹം ദാനം ചെയ്തത് അമ്പരപ്പിക്കുന്ന 2,708 കോടി രൂപയാണ്! അതായത് ദിവസേന ശരാശരി 7.4 കോടി രൂപ വെച്ചാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നാല് തവണയും ഇന്ത്യയിലെ ഏറ്റവും വലിയ ദാതാവായി (Most Generous Person) തിരഞ്ഞെടുക്കപ്പെട്ടിട്ടും മാധ്യമങ്ങളുടെ വലിയ വെളിച്ചത്തിലോ അനാവശ്യ പബ്ലിസിറ്റിയിലോ അദ്ദേഹത്തെ നമ്മൾ അധികം കണ്ടിട്ടുണ്ടാകില്ല.

സ്വന്തം പേരിനും പ്രശസ്തിക്കും അപ്പുറം സമൂഹത്തിന്റെ ഉന്നമനവും വിദ്യാഭ്യാസവുമൊക്കെയാണ് ഇത്തരം വ്യക്തികൾ ലക്ഷ്യമിടുന്നത്. ക്യാമറക്കണ്ണുകൾക്കപ്പുറം നിശബ്ദമായി നാടിനായി സേവനം ചെയ്യുന്ന ഇത്തരത്തിലുള്ള യഥാർത്ഥ മനുഷ്യരാണ് നമ്മുടെ യഥാർത്ഥ റോൾ മോഡലുകൾ.
യഥാർത്ഥ വിജയം എന്നത് മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്നത് കൂടിയാണെന്ന് ശിവ് നാടാർ വീണ്ടും തെളിയിക്കുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6