കോട്ടയം പാമ്പാടിയിൽ സഹപാഠിയായ വിദ്യാർത്ഥിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിതിൻ നിഷാദ് (18), ഷെബിൻ എബ്രഹാം (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പാമ്പാടിയിലെ ഒരു സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് ഈ തട്ടിപ്പിന് ഇരയായത്.
കഴിഞ്ഞ പത്ത് മാസമായി, അതായത് ഫെബ്രുവരി-മാർച്ച് മാസം മുതൽ പ്രതികൾ ഈ വിദ്യാർത്ഥിയെ നിരന്തരം ഭീഷണിപ്പെടുത്തി സ്വർണ്ണം കവരുകയായിരുന്നു. പ്രതികൾ മൂന്ന് പേരും ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു…!!!!

പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായി ഒരേ ട്യൂഷൻ സെന്ററിൽ പോയിരുന്ന ഇവർ, അവനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണി ആരംഭിക്കുകയായിരുന്നു. പണം ആവശ്യപ്പെടുകയും പണം നൽകാൻ കഴിയാതെ വന്നപ്പോൾ കുട്ടിയുടെ വീട്ടിലെ സ്വർണ്ണം കവരുകയുമായിരുന്നു. സ്വർണ്ണം നൽകിയില്ലെങ്കിൽ മാതാപിതാക്കളെയും സഹോദരിയെയും വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. ഇരയായ കുട്ടിയുടെ ഇലക്ട്രിക് സൈക്കിളും വിറ്റ് പണം നൽകാൻ പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴിയുള്ള സന്ദേശങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്…!!!
വീട്ടിലെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിനിടെ സ്വർണ്ണം നഷ്ടപ്പെട്ട കാര്യം വീട്ടുകാർ അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 24 ലക്ഷം രൂപയുടെ സ്വർണ്ണം ഇത്രയും കാലം കൊണ്ട് നഷ്ടപ്പെട്ടിട്ടും വീട്ടുകാർ അറിയാതിരുന്നതിലെ അസ്വാഭാവികതയും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു….!!!!
No Comment.