അമ്പലപ്പുഴ: കാണാതായ യുവാവിനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്ണാലയത്തിൽ ശശി–രാധാമണി ദമ്പതികളുടെ മകൻ അഭിലാഷ് (31) ആണ് മരിച്ചത്…!!!
ഇന്നലെ രാവിലെ ആറരയോടെയാണ് അഭിലാഷിനെ കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

വീടിന് സമീപം ചിറക്കൽ ശ്രീജിത്തിന്റെ വീടിന് മുന്നിലെ മീൻ വളർത്തുന്നതിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കിണറ്റിൽനിന്ന് അസാധാരണ ശബ്ദം കേട്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്…!!!
ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..
No Comment.