Skip to content

chithrodayamflashnews.com

November 27, 2026 6:31 am

ജുവനൈൽ നിയമത്തിലെ പ്രായപരിധി 12 ആക്കി കുറയ്ക്കണം: നടി അംബിക

കൊച്ചി: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രായപൂർത്തിയാകാത്തവർക്ക് നിയമപരമായ ഇളവുകൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും ജുവനൈൽ നിയമത്തിലെ പ്രായപരിധി 12 വയസ്സാക്കി കുറയ്ക്കണമെന്നും നടി അംബിക ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ ബുദ്ധിയും പക്വതയും മുതിർന്നവർക്ക് സമാനമാണെന്നും അതിനാൽ കുറ്റകൃത്യങ്ങളിൽ പ്രായത്തിന്റെ ആനുകൂല്യം നൽകുന്നത് ഉചിതമല്ലെന്നും അവർ പറഞ്ഞു.

ചേരാനല്ലൂർ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. പ്രായത്തിന്റെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. ഭദ്രകീർത്തി നേതൃത്വം നൽകുന്ന ‘ഭദ്രപക്ഷം’ ക്യാമ്പയിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അംബിക കൂട്ടിച്ചേർത്തു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6