Skip to content

chithrodayamflashnews.com

November 28, 2026 6:53 am

ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച വാഹനമിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി,സമാനമായ രീതിയിൽ പ്രായപൂർത്തിയാകാത്തവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിരാമിന്റെ വീട് സന്ദർശിച്ചു.

പ്രതീക്ഷിക്കാതെയുള്ള ഭദ്രകീർത്തിയുടെ ഈ സന്ദർശനം അഭിരാമിന്റെ മാതാപിതാക്കൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.
മകനെ നഷ്ടപ്പെട്ട വേദനയിൽ ഉറങ്ങാൻ പോലുമാകാതെ, ഉറക്കഗുളികകളെ ആശ്രയിച്ച് കഴിയുന്ന അവസ്ഥയിലാണ് അഭിരാമിന്റെ അച്ഛനും അമ്മയുമുള്ളത്.
മറ്റുള്ളവർ വാക്ക് കൊണ്ട് ആശ്വസിപ്പിക്കുന്നതിനേക്കാൾ, സമാനമായ വേദനയിലൂടെ കടന്നുപോകുന്ന മറ്റൊരു ഇരയ്ക്ക് മാത്രമേ ആ വികാരങ്ങളും മാനസികാവസ്ഥയും പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കൂ എന്ന് അഭിരാമിന്റെ അമ്മ വികാരാധീനയായി പറഞ്ഞു.
പ്രതികൾക്ക് പ്രായപൂർത്തിയായില്ല എന്ന ഒറ്റക്കാരണത്താൽ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന നിലപാടിലാണ് ഭദ്രകീർത്തി മുന്നോട്ട് പോകുന്നത്.
മക്കളായാൽ ഇങ്ങനെ വേണമെന്നും, നീതിക്ക് വേണ്ടിയുള്ള ഭദ്രകീർത്തിയുടെ പോരാട്ടത്തെ തങ്ങൾ പൂർണ്ണമായി അഭിനന്ദിക്കുന്നതായും അഭിരാമിന്റെ കുടുംബം വ്യക്തമാക്കി.
ഭദ്രകീർത്തിയുടെ നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ കുടുംബം പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6