Skip to content

chithrodayamflashnews.com

November 27, 2026 5:55 am

ബിസിനസിൽ നഷ്ടം വന്നാൽ ഞാൻ സഹിക്കും, പക്ഷേ… ഇനി മുതൽ ഗാന്ധി ഭവനിലേക്ക് ഒന്നരക്കോടി നൽകും’; വൈകാരിക പ്രഖ്യാപനവുമായി എം.എ. യൂസഫലി!

മാതാപിതാക്കളെ നോക്കുക എന്നത് മക്കളുടെ ഉത്തരവാദിത്തമാണെന്നും, വിദ്യാസമ്പന്നരായവരാണ് തങ്ങളുടെ മാതാപിതാക്കളെ ഗാന്ധിഭവനിൽ കൊണ്ടുവന്ന് തള്ളുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കിയതായി Oneindia റിപ്പോർട്ട് ചെയ്യുന്നു. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി നിർമ്മിച്ചുനൽകുന്ന അത്യാധുനിക ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂസഫലിയുടെ വാക്കുകളിലെ പ്രധാന ഭാഗങ്ങൾ:
ഉത്തരവാദിത്തവും മുന്നറിയിപ്പും: “ഇന്നിപ്പോൾ ഞാനും മുഖ്യമന്ത്രിയും കൂടി ഒരു പിതാവിനെ കണ്ടു. അദ്ദേഹത്തിന്റെ മക്കളിൽ ഒരാൾ എൻജിനീയറും ഒരാൾ ഡോക്ടറും ആണെന്നാണ് പറഞ്ഞത്. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള സംസ്കാര സമ്പന്നരായ മനുഷ്യരല്ലാത്ത മനുഷ്യരേ നിങ്ങളുടെ പിതാവിനെയും മാതാവിനെയും ആണ് നിങ്ങൾ ഇങ്ങോട്ട് തള്ളി വിട്ടിട്ടുള്ളത്. പക്ഷേ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ മക്കളും നിങ്ങളോട് ചെയ്യും.”
ആദ്യ സന്ദർശനത്തിലെ വേദന: ആദ്യത്തെ ദിവസം ഇവിടെ വന്ന് അന്തേവാസികളെ കണ്ടപ്പോൾ രാത്രി തനിക്ക് ഉറക്കമില്ലായിരുന്നുവെന്നും, ബിസിനസിൽ എന്ത് പ്രശ്നമുണ്ടെങ്കിലും അത് ധീരമായി നേരിടാനുള്ള കരുത്ത് ദൈവം തന്നിട്ടുണ്ടെന്നും, എന്നാൽ ഇവിടുത്തെ കാഴ്ചകൾ കണ്ടപ്പോൾ തനിക്ക് വലിയ സങ്കടമായെന്നും അദ്ദേഹം ഓർത്തെടുത്തു. അന്ന് ആവശ്യത്തിന് സ്റ്റാഫുകളോ സാമ്പത്തിക ശേഷിയോ ഇല്ലാതെ കിടന്നിടത്ത് കിടന്ന് മലമൂത്ര വിസർജ്ജനം ചെയ്യുന്ന അവസ്ഥ കണ്ടപ്പോൾ ഏറെ ദുഃഖമായെന്നും അദ്ദേഹം പറഞ്ഞു.

സഹായത്തുക ഒന്നരക്കോടിയായി ഉയർത്തുന്നു: “ഞങ്ങളുടെ ഖുർആൻ പറഞ്ഞു എന്റെ വാക്യങ്ങൾ കേട്ട് ഹൃദയം കിടിലം കൊള്ളുന്നവൻ ആരോ അവനാണ് വിശ്വാസിയെന്ന്. അങ്ങനെ ആകെ വിഷമായി എനിക്ക്. ഉടൻ തന്നെ ഞാൻ ഒരു തീരുമാനം എടുത്തു. ഒരു കോടി രൂപയാണ് ഞാൻ ഗാന്ധി ഭവനിൽ നൽകിക്കൊണ്ടിരുന്നത്. അത് തികയുന്നില്ല എന്നാണ് ഇപ്പോൾ അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് ഇനി മുതൽ അത് ഒന്നരക്കോടിയാക്കും” എന്നും എം.എ. യൂസഫലി പ്രഖ്യാപിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6