
1, മധുരം
മരണമെന്ന വാക്കിന്
ഇത്രയും മധുരം തോന്നിയത്
സ്വന്തം ദേഹം അഗ്നിയിൽ
ചേർന്നമാത്രയിൽ.
2,കാത്തിരിപ്പ്
ഇന്നലെയും ഞാൻ കാത്തിരുന്നു
ഇന്നും ഞാൻ കാത്തിരുന്നു
നാളെയും ഞാൻ കാത്തിരിക്കും
പ്രതീക്ഷയോടെ നോക്കിയിരിക്കും
എന്റെ വരവിനായ്.
3, ഇനിയെന്റെ വരികളിൽ
ഇനിയെന്റെ വരികളിൽ
പൊള്ളുന്ന കഥകൾ കാണില്ല.
ഇനിയെന്റെ വാക്കുകളിൽ
നീറുന്ന വേദന കാണില്ല.
കാത്തിരുന്ന വസന്തം തീരും വരെ
വരികളും വാക്കുകളും വിശ്രമിക്കട്ടെ.
4,കടലാസ്
ഞാനെന്റെ നിമിഷങ്ങൾ കുറിച്ച
കടലാസുകൾ കളിവള്ളങ്ങളായി
ഒഴുകിയ ദിശയിൽ,ഞാനും നോക്കി നിന്നു.
കളിവഞ്ചി കുതിർന്നതിൽ
വെള്ളം കയറിപുഞ്ചിരി തൂകിയൊടുവിൽ
വഞ്ചിയൊന്നുനോക്കി മാഞ്ഞു.
5, നിറമില്ലാത്ത ലോകം
കണ്ണിമാങ്ങ കാലമൊക്കെ മാറി
കാതുകളിൽ കിനാവുകൾ
കഥകൾ പറയുന്നതും നിന്നു
ഇന്നെന്റെ ലോകത്തിന് നിറമില്ല.
6,കാഴ്ചക്കാർ
കടൽ കരയുന്നതും
കായൽ നോവുന്നതും
കാഴ്ചക്കാർക്ക് ആനന്ദം.
വേദനയെന്നും ചുറ്റും
കൂടുന്നവർക്ക് കുളിര്.
7, ശലഭം
ഏകാന്ത നിമിഷങ്ങളെ
പുണരാൻ വരും സഖി,
നിൻ പുഞ്ചിരിയിൽ വിരിയുമൊരു
പൊന്നിൻ നിറമുള്ള ശലഭമാം ഞാൻ.
8,സമയത്തിന്റെ റാണി
ഏതോ ലോകത്തെ റാണിയായി
വാണിടും സമയമേ..
നിനക്കായ് ഞാൻ സമയലോകത്തെ
സ്വർണ്ണകവാടത്തിനരികെ
കാത്തു നിൽക്കാം.
സമയചക്രമുഖങ്ങൾ മായും വരെ.
9, അടങ്ങാത്ത അലർച്ച
നിദ്രബാക്കിയായ നിശകൾ
കടന്നുപോയ പാളത്തിനരികെനിന്നും
സമയറാണിയുടെ അടങ്ങാത്ത
പ്രതികാരത്തിന്റെ അലർച്ചയിന്നും കേൾക്കാം.
10,എന്റെ ഹൃദയം
ഇനിയുമെന്റെ വരികളിൽ
നിൻ നീർമണികൾ പൊഴിഞ്ഞാൽ
നോവുന്നതെന്റെ തൂലിക
മാത്രമല്ലന്റെ ഹൃദയമല്ലോ .

നിഥിൻകുമാർ ജെ പത്തനാപുരം
7994766150
No Comment.