2023 | ഏപ്രിൽ 18|ചൊവ്വ |
ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ്നടത്തിയ അന്വേഷണത്തിൽ യുവതി ഇടുക്കി ജില്ലക്കാരനായ ഒരു പൊലീസുകാരനുമായിമൂന്നാറിൽ ഉള്ളതായി കണ്ടെത്തി. ഇരുവരെയും പിടികൂടുന്നതിനായി ഇന്നലെ പൊലീസ്മൂന്നാറിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും മൂന്നു തവണ പൊലീസിനെവെട്ടിച്ചു കടന്നുകളഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.നെടുമ്പാശ്ശേരിസ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്നഭർത്താവിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കുംഅറിയിപ്പുനൽകിയത്. കാമുകനായ മുട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനൊപ്പമാണ് യുവതികടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടത്തിയത്. ടവർ ലൊക്കേഷനിൽ ഇരുവരുംമൂന്നാറിലുള്ളതായി കണ്ടെത്തിയതോടെയാണ് എസ് ഐ അജേഷ് കെ ജോണിന്റെനേതൃത്വത്തിൽ പരിശോധന നടത്തിയത്. മറയൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ജോലിചെയ്തിട്ടുള്ള ആളാണ് പൊലീസുകാരൻ. പൊലീസ് എത്തിയെന്ന് മനസിലാക്കിയ ഇയാൾഅവിടുന്നും മുങ്ങിയോ എന്ന സംശയത്തിലാണ് പൊലീസ്.അതേസമയം പൊലീസിനെവെട്ടിച്ച് കടന്നുകളയുന്നതിനിടെ ഇന്നലെ രാത്രി പഴയ മൂന്നാർ ഹൈഡൽപാർക്കിലെത്തിയ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പാർക്കിലെ വിലപിടിപ്പുള്ള കളിഉപകരണങ്ങൾ ഇടിച്ചു തകർത്തിരുന്നു. പാർക്കിലെ സാമഗ്രികൾ തകർത്തതിന് മൂന്നാർപൊലീസ് കേസെടുത്തിട്ടുണ്ട്.

No Comment.