ഇടുക്കി: അനാശ്യാസ പ്രവർത്തനം നടത്തി വന്നിരുന്ന റിസോർട്ടിന്റെനടത്തിപ്പുകാരനായ പൊലീസുകാരന് സസ്പെൻഷൻ. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർസിപിഒ ടി അജിമോനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്. അനധികൃത ഇടപാടുകളുടെപേരിൽ നേരത്തെയുംനടപടിനേരിട്ടിട്ടുള്ളഉദ്യോഗസ്ഥനാണ്അജിമോൻ.തമിഴ്നാട്ടിലെകമ്പത്തിനടുത്ത്പ്രവർത്തിച്ച്വരുന്നബാറിന്റെഉടമസ്ഥരിലൊരാളാണ് ഇയാളെന്നാണ് പൊലീസിന് ലഭിച്ച വിവരം.പീരുമേട്- തോട്ടാപ്പുര റോഡിലെ അജിമോന്റെ ഉടമസ്ഥതയിലുള്ള ക്ളൌഡ് വാലിറിസോർട്ടിലാണ് അനാശ്യാസ പ്രവർത്തനം നടന്ന് വന്നിരുന്നത്. മലയാളികളും ഇതരസംസ്ഥാനക്കാരുമായ അഞ്ച്സ്ത്രീകളെയും കോട്ടയം സ്വദേശിയായ ഇടപാടുകാരനെയുംഇവിടെ നിന്ന് പൊലീസ് പിടികൂടിയിരുന്നു. പൊലീസ് എത്തിയ വിവരംറിസോർട്ടിലുണ്ടായിരുന്ന സ്ത്രീകൾ അജിമോനെ ഫോണിൽ ബന്ധപ്പെട്ട്അറിയിച്ചിരുന്നു. കൂടാതെ പിടിയിലായ സ്ത്രീകൾ അജിമോന്റെ ഫോട്ടോതിരിച്ചറിയുകയും നടത്തിപ്പുകാരനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.അജിമോനടക്കം മൂന്ന് നടത്തിപ്പുകാരുടെ കീഴിലാണ് അനാശ്യാസ കേന്ദ്രംപ്രവർത്തിച്ച് വന്നിരുന്നത് എന്നാണ് പൊലീസ് അറിയിക്കുന്നത്. റിസോർട്ട്നടത്തിപ്പുകാരനായ ജോൺസണാണ് കേസിലെ ഒന്നാം പ്രതി. പ്രദേശത്തെ മറ്റ്റിസോർട്ടുകളിലേയ്ക്കും സംഘം സ്ത്രീകളെ എത്തിച്ചിരുന്നതായാണ് പൊലീസിന്റെ
കണ്ടെത്തൽ.

No Comment.