Skip to content

chithrodayamflashnews.com

October 26, 2026 4:03 am
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

ഏഴ് കവിതകൾ

നിഥിൻകുമാർ ജെ പത്തനാപുരം

1,അർത്ഥമറിയാതെ


ഒറ്റമുറിയിൽ ജീവിതം തീർത്ത ഒരുവൻ
തന്റെ മരണവണ്ടിക്കായി
കാത്ത് നിൽക്കേ
ആരോ കാതിലോതി
നീ ജീവിച്ചിരുന്നുവോ?
ഉത്തരമില്ലാതെ നീയെങ്ങനെ
ജാലകത്തിനപ്പുറം നിത്യവും കാണുന്ന
സ്വപ്നലോകത്തെ വാതയനം കടക്കും?
ഒറ്റമുറിയിൽ കാലം പോയതറിയാതെ
ജീവിച്ചുവത്രെ!അത്രമാത്രം.
ജീവിതത്തിന്റെ അർത്ഥമറിയാതെ
ആഴമറിയാതെ ജീവിച്ചു.ജീവിച്ചു മരിച്ചു!

2,പ്രതീക്ഷ


പ്രതീക്ഷയൊത്തിരിയുണ്ട്
പ്രയാണമാണിന്നേറെയും.
പ്രതീക്ഷയെയൊപ്പം
കൂട്ടിയൊരു പ്രയാണം.
പ്രവഞ്ചവഴികളിൽ..
പകലന്തിയോളം
കനലെരിഞ്ഞ പാതാകളിലൂടെ
പോകയാണീ ഞാൻ.
പുഞ്ചിരിതൂകി ഓരോ പുലരിയും
എന്നെയും കാത്തുനിൽക്കുന്നു.

3,നമ്മൾ


ഒന്ന് ചോദിക്കട്ടെ?
നമ്മളെന്തിനു പങ്കാളികളാകണം?
ഇണങ്ങിയും പിണങ്ങിയുമിങ്ങനെ
ജീവിതം സഞ്ചരിക്കുന്ന കാലംവരെയും
യാത്രചെയ്യാം.

നീയെന്നെ ഇണയാക്കി കൂട്ടിലിടുന്നതിലേറെയാനന്തം
നീയെന്റെ ചിറകിലെ തൂവലായും
ഞാൻ നിന്റെ ഹൃദയത്തിലെ വസന്തമായും
കാലത്തിനൊപ്പം സൗഹൃദം പങ്കിടാം..

4,കെട്ടുകഥ
***-

ഇരുട്ടറയിൽ
ഇടുങ്ങിയ ജീവിതം
ഇണപോലുമില്ലാതെ
ഇത്രകാലം ജീവിച്ചൊരുവന്
വെളിച്ചം ഭയമാണ്.
കണ്ണുമൂടി മാത്രം
വെളിച്ചത്തിലേക്കിറങ്ങിയ
ഒരാൾക്ക് പ്രകാശലോകം
വെറും കെട്ടുകഥ.

5,കാണപ്പുറം


കാണപ്പുറത്തെ കഥകൾ
ഒരായിരം.
കാഴ്ചകാരില്ലാത്ത
ലോകമത്!
കേൾവികാരില്ലാത്ത
ലോകമത്!
ഉറക്കെയുറക്കെ വിളിച്ചു
പറഞ്ഞു.
ഒരാളുമെന്നെ കേട്ടില്ല
ഒരാളുമെന്നെ കണ്ടതായി
നടിച്ചില്ല..

6,ശാന്തം


തീരം ശാന്തം.തെന്നലുമില്ല തിരയുമില്ല.
ജലം ശാന്തം.ചെറു ഓളങ്ങൾ പോലുമില്ല.
ഘടിക്കാര സൂചിയും നിലച്ചു.
യുഗത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന
അപൂർവ്വ നിമിഷം..
ആഴകടലിന്റെ ആഴങ്ങളിൽ നിന്നുമുയരുന്ന ശബ്ദം പതിയെ
കാതുകളെ കാർന്ന് തിന്നു തുടങ്ങി.

7, രാഗം


ഈണമുള്ള സംഗീതം
കേൾക്കാനായി
പതിവായി തീരത്തിന്റെ
നിഷ്കളങ്കതയിൽ
വെറുതെയിരിക്കും.
ദൂരെ നിന്നും
മൂളിവരും
തിരയുടെ സംഗീതത്തിന്
മധുരമൂറും രാഗങ്ങൾ
എഴുപത്തിരണ്ടും
ചേർന്നിരിക്കും.


നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6