2023 | മെയ് 13|ശനി |
എഐ ക്യാമറ പദ്ധതി അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഏതെങ്കിലും പ്രത്യേക കമ്പനിയെ ഏല്‍പ്പിച്ചതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെന്‍ഡര്‍ കിട്ടാത്ത കമ്പനികളാണ് പരാതിക്കാര്‍. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയെ സര്‍ക്കാരിനുള്ളുവെന്നും യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റ് വേദിയില്‍ പിണറായി വിജയന്‍ വ്യക്തമാക്കി. എഐ ക്യാമറ പദ്ധതിയില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പദ്ധതിക്ക് ഉപ കരാര്‍ ലഭിച്ച കമ്പനികളില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിയുണ്ടെന്ന് വരെ ആരോപണമുയര്‍ന്നിരുന്നു.ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയവര്‍ക്കാണ് നല്‍കിയത്. കിട്ടാത്തവര്‍ ചില്ലറക്കാരല്ല, അവരാണ് പരാതിക്കാര്‍. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇപ്പോഴത്തെ കരാറുകാര്‍ക്ക് വിഹിതം ഓരോയിടത്തും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല. ഇപ്പോള്‍ രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ പുതിയ കഥകള്‍ തയ്യാറാക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കഥകള്‍ക്ക് വലിയ പ്രചാരണം കിട്ടുന്നു. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ സര്‍ക്കാരിനുള്ളൂ. കുബുദ്ധികള്‍ക്ക് മറുപടിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കര സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എടുത്ത നടപടികളില്‍ നിര്‍ത്തില്ല. പരിശോധകളും കൂടിയാലോചനകളും തുടരും. അതില്‍ നടപടികളും തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
No Comment.