2023 | മെയ് 13|ശനി |
പണ്ടൊന്നും പിണറായി വിജയന് അഴിമതിക്കാരനായിരുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹത്തിന് ആര്‍ത്തി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്. ‘ഡോ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു വിശദീകരണം നല്കാന് സംസ്ഥാന സര്‍ക്കാരിന് ഇനിയും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡോ വന്ദന ദാസ് എന്താണ് ചെയ്യേണ്ടിയിരുന്നത്? എന്താണ് അവര്‍ ചെയ്യേണ്ടിയിരുന്നത്? മന്ത്രി വീണാ ജോര്‍ജിന് സംസ്കാരവും സാമൂഹിക ബോധവും വേണ്ടേ? പൊലീസിന്റെ ദൗര്‍ബല്യമാണ് മരണകാരണം. എന്നാല്‍ മരണപ്പെട്ടയാളെ കുറ്റപ്പെടുത്തുന്ന രീതി സാംസ്കാരിക കേരളത്തിന് നല്ലതല്ല.’
No Comment.