Skip to content

chithrodayamflashnews.com

ആര്‍ദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടര്‍ വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

2023 | മെയ് 13|ശനി |

ആര്‍ദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടര്‍ വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പഠനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പുതിയ സ്വപ്നങ്ങള്‍ കണ്ടയാളാണ് ഡോ. വന്ദന. സാമ്പത്തിക പ്രതിസന്ധിയുള്ള രോഗികളെ സ്വന്തം കയ്യില്‍ നിന്നും പൈസ എടുത്തു കൊടുത്ത് സഹായിച്ച ഒരു ഡോക്ടര്‍ കൂടിയായിരുന്നു വന്ദന. ആ മകളുടെ വേര്‍പാടിന് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല നഴ്‌സസ് ദിനാചരണം തിരുവനന്തപുരം എകെജി ഹാളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6