Skip to content

chithrodayamflashnews.com

ആംബുലന്‍സ് വിട്ടുനല്‍കിയില്ല, പിതാവ് മകളുടെ മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍; വഴിയില്‍വച്ച്‌ കളക്‌ടര്‍ കണ്ടു, പിന്നെ നടന്നത്

ഭോപ്പാല്‍: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ വിസമ്മതിച്ചതിനാല്‍ പിതാവ്
മകളുടെ മൃതദേഹം 70 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേയ്ക്ക് കൊണ്ടുപോയത്
ബൈക്കില്‍.
മദ്ധ്യപ്രദേശ് ഷാന്ദോളിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതരാണ് 13കാരിയായ മകള്‍ മരണപ്പെട്ട പിതാവിനോട് ക്രൂരത കാട്ടിയത്.
കോട്ട
ഗ്രാമ സ്വദേശിയായ ലക്ഷ്‌മണ്‍ സിംഗിന്റെ മകള്‍ മാധുരി സിക്കിള്‍ സെല്‍
അനീമിയ ബാധിച്ച്‌ തിങ്കളാഴ്‌ച രാത്രിയാണ് മരിച്ചത്. മകളുടെ മൃതദേഹം
കൊണ്ടുപോകാന്‍ വാഹനമാവശ്യപ്പെട്ടപ്പോള്‍ 15 കിലോമീറ്റര്‍ അപ്പുറമുള്ള
സ്ഥലങ്ങളിലേയ്ക്ക് ആംബുലന്‍സ് അനുവദിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍
പറഞ്ഞതെന്ന് ലക്ഷ്‌മണ്‍ പറഞ്ഞു. നമ്മള്‍ സ്വന്തമായി വാഹനം
ക്രമീകരിക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പണമില്ലാത്തതിനാല്‍
ബൈക്കില്‍ മകളുടെ മൃതദേഹം കൊണ്ടുപോകേണ്ടതായി വന്നുവെന്നും ലക്ഷ്‌മണ്‍
വ്യക്തമാക്കി.
സ്വന്തം ഗ്രാമത്തിന് 20 കിലോമീറ്റര്‍ അപ്പുറത്തുവച്ച്‌
ഷാന്ദോള്‍ കളക്‌ടറായ വന്ദന വൈദ്യയെ കണ്ടുമുട്ടിയെന്നും അടുത്ത
ഗ്രാമത്തിലേയ്ക്ക് പോവുകയായിരുന്ന കളക്‌ടര്‍ വിവരം തിരക്കിയെന്നും സിംഗ്
പറഞ്ഞു. തുടര്‍ന്ന് കളക്‌ടര്‍ ഒരു വാഹനം ഏര്‍പ്പാടാക്കുകയും പണം നല്‍കി
സഹായിക്കുകയും ചെയ്‌തെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സ്
വിട്ടുനല്‍കാത്തതില്‍ അന്വേഷണം നടത്താന്‍ കളക്‌ടര്‍ ഉത്തരവിടുകയും ചെയ്തു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6