2023 | മെയ് 23|ചൊവ്വ |
കാട്ടുപോത്ത് വിവാദത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാട്ടുപോത്തിനല്ല, മന്ത്രിക്കാണ് ഇപ്പോള്‍ മയക്കുവെടി വെക്കേണ്ടത്. അദ്ദേഹത്തിന് സ്ഥലകാല വിഭ്രാന്തി ഉണ്ടായിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.കണമലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല
അതേസമയം, നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാകാം കണമലയില്‍ കാട്ടുപോത്ത് നാട്ടിലിറങ്ങി രണ്ട് പേരെ അക്രമിച്ചതെന്ന വനംവകുപ്പ് വാദം തള്ളി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി രംഗത്തെത്തി.
സംഭവത്തിന് ശേഷം വനംവകുപ്പ് കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നതെന്നും മറിയാമ്മ സണ്ണി പറഞ്ഞു.
No Comment.