തിരുവനന്തപുരം കട്ടാക്കടയിൽ ഭർത്താവിന്റെ വീട്ടിൽ നവവധു തൂങ്ങി മരിച്ചു.
പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ പ്രഭാകരൻ ഷൈലജ ദമ്പതികളുടെ മകൾ സോന (24)ആണ് മരിച്ചത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.15 ദിവസം മുമ്പാണ് വിപിന്റെയും സോന യുടെയും കല്യാണം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം.സോന ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ ദിവസം സോന സ്വന്തം വീട്ടിൽ വന്നപ്പോഴും ഏറെ സന്തോഷവതി ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.സോന ആത്മഹത്യ ചെയുന്ന സമയം താൻ ഉറങ്ങുക ആയിരുന്നു എന്നാണ് വിപിൻ പോലിസിനോട് പറഞ്ഞത്. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ വിപിനെ പൊലീസ് വി ശദമായി ചോദ്യം ചെയ്യുകയാണ്
വിപിൻ ഓട്ടോറിക്ഷ തൊഴിലാളി ആണ്. സോന കട്ടാക്കടയിൽ ഉള്ള ആധാരം എഴുത്തു ഓഫീസിലെ ജീവനക്കാരി ആയിരുന്നു.
No Comment.