Skip to content

chithrodayamflashnews.com

November 29, 2026 10:58 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ആർ ഡി എക്സ് – ഫിലിം റിവ്യൂ

തീപാറും ആക്ഷൻ രം​ഗങ്ങൾ, മാസ്സ് മാത്രമല്ല ആർഡിഎക്സ്

സരിന്‍.എസ്.രാജന്‍

ആർ ഡി എക്സി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ നിന്ന്അടിമുടി ഒരു ഇടിപടം, ഒപ്പം നല്ലൊരു കുടുംബകഥയും. ഒറ്റവാക്കിൽ അതാണ് ‘ആർഡിഎക്സ്’. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്താണ്.

ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. പൊടിപാറുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാസ് പടം ഉഷ്ടപ്പെടുന്ന പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്.

റോബർട്ട്, ഡോണി, സേവ്യർ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആർഡിഎക്സ്. റോബർട്ട് ആയി ഷെയ്ൻ നിഗം എത്തുമ്പോൾ ഡോണിയായി എത്തുന്നത് ആന്റണി വർഗീസാണ്. നീരജ് മാധവാണ് സേവ്യർ എന്ന അതിപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

ഒരു മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമ എന്ന ലേബലിൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകരുടെ ഹർഷാരവങ്ങൾക്ക് വിധേയമാക്കുന്നതിനാണ് തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത്.

ഒരേ കുടുംബത്തിലെ രണ്ട് അംഗങ്ങളാണ് റോബർട്ടും ഡോണിയും. സേവ്യർ ആകട്ടെ ഇവരുടെ അടുത്ത ചങ്ങാതിയും. ഇവർ മൂന്ന് പേരും ഒരു കരാട്ടെ പഠനകേന്ദ്രത്തിൽ ട്രെയ്നിങ് നടത്തി പോരുകയാണ്. പെട്ടെന്നാണ് റോബർട്ടിന്റെ ജീവിതത്തിലേക്ക് മിനി കടന്നുവരുന്നത്.

കോളേജ് വിദ്യാർഥിനിയായ മിനി കടന്നുവരുമ്പോൾ റോബർട്ടിന്റെ ജീവിതത്തിലും ധാരാളം മാറ്റങ്ങളുണ്ടാകുന്നു. ഒരു നിർണായക ഘട്ടത്തിൽ റോബർട്ടിനെ കുറച്ചുനാൾ മാറ്റിനിർത്തുകയാണ്. സേവ്യറും ഡോണിയും ഇത് മൂലം വിഷമത്തിലാവുന്നു.

ഏറെ നാളുകൾക്ക് ശേഷം റോബർട്ട് നാട്ടിലെത്തുമ്പോൾ വീട്ടിലും മാറ്റങ്ങളുണ്ടാവുന്നു. ഇവിടെ രക്ഷകന്റെ രൂപത്തിൽ റോബർട്ട് അവതരിക്കുകയാണ്.

ബാബു ആന്റണി, ഐമ റോസ്മി സെബ്യാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. കൊച്ചിക്കാരുടെ സ്വന്തമായ കൊച്ചിൻ കാർണിവല് പോലുള്ളവയും ചിത്രത്തിൽ കാണിക്കുന്നുണ്ട്.

കുടുംബപ്രേക്ഷകരെയും മാസ് ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെയും ഒരേ തരത്തിൽ ത്യപ്തിപ്പെടുത്താൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവർക്ക് തുല്യപ്രാധാന്യം നൽകിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇവരുടെ താരമൂല്യം വേണ്ട വിധത്തിൽ വിനിയോ​ഗിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ഈ ഓണക്കാലത്ത് നിങ്ങളെ നിരാശപ്പെടുത്തില്ല, ധൈര്യമായി ടിക്കറ്റെടുക്കാം ‘ആർഡിഎക്സി’ന്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6