Skip to content

chithrodayamflashnews.com

October 17, 2026 8:09 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

18 കിലോ കഞ്ചാവുമായി നാല് അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ

നിലമ്പൂർ : പശ്ചിമബംഗാളിൽനിന്ന് എടക്കരയിലേക്ക് തീവണ്ടിമാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് അതിഥിത്തൊഴിലാളികളെ എടക്കര പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ സൗത്ത് 24 പർഗാനസ് സ്വദേശികളായ അംജത് (32), ഗുഷിബുൾ (43), അബ്‌ദുൾറഹ്‌മാൻ (23), കരീം ഖാൻ (24) എന്നിവരെയാണ് എസ്.ഐ. യുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.അതിഥിത്തൊഴിലാളികൾ മുഖേന ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അവധിയെടുത്ത് നാട്ടിലേക്കുപോകുന്ന തൊഴിലാളികൾ അവിടെനിന്ന് കുറഞ്ഞവിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്റുമാർക്ക് കൈമാറുകയാണു പതിവ്. ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.വിപണിയിൽ അഞ്ചുലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6