
ഇന്നു സമൂഹത്തിൽ കണ്ടുവരുന്ന ദുഷിച്ച പ്രവണതയാണ് കൈ നനയാതെ മീൻ പിടിക്കുക. ഇത്തരം പ്രവണത ഉദാസീനതയത്രെ. മെയ്യനങ്ങാതെ തിന്നുക എന്നതാണു് അവരുടെ ചിന്തകൾ. ഇത് മടിയുടെ ലക്ഷണമത്രെ. മടിയുള്ളവർ അലസതയുള്ളവരും പ്രവർത്തിക്കാത്തവരും അവരുടെ സമീപനം സമൂഹത്തിനു തന്നെ വിനകൾ വരുത്തി വയ്ക്കുകയും ചെയ്യുന്നു. ഉദാസീനതയുള്ളവർ ഉപദ്രവകാരികളും ജീവിതത്തിൽ ഒരു വിജയവും ആർജിക്കാത്തവരായിരിക്കും. അവരെ ചുറ്റിപറ്റി തിന്മകൾ വളരുന്നതു് അല്ലാതെ നന്മയ്ക്ക് അവരിൽ സ്ഥാനമില്ല. അതു കൊണ്ട് ഉദാസീനത ഉപേക്ഷിക്കുവാൻ തയ്യാറാകുക. അതിന് മനസ്സിനെ ചിട്ടപ്പെടുത്തി സദ്ഗുണങ്ങളെ നെഞ്ചിലേറ്റി യോഗ, മെഡിറ്റെഷൻ മുതലായ വ്യായാമങ്ങൾ ചെയ്ത് ഭഗവദ് ഗീത ഭാഗവതം രാമായണം ബൈബിൾ ഖുറാൻ മുതലായ സദ്ഗ്രന്ഥങ്ങൾ വായിച്ചും പഠിച്ചും ഏവരും സമൂഹത്തിൻ്റെ ഭാഗമാണെന്ന തിരിച്ചറിവും ബോധവും ഉണ്ടാക്കി ജീവിക്കാൻ തയ്യാറായാൽ ഉദാസീനത എന്ന ‘ദുർഭൂതത്തിൽ നിന്നും മോചനമായി. അത്തരം മോചനം ഒരുവൻ്റെ ഊർജസ്വലതയെ ഉത്തേജിപ്പിക്കും. അതു് അവൻ്റെ അല്ലങ്കിൽ അവളുടെ യശസ്സിന് മാറ്റു വർദ്ധിപ്പിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട് നന്ദി, നമസ്ക്കാരം

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.