ഫാന്സി – ഫൂട്ട്വിയര് കടയില് മോഷണം നടത്തിയ പ്രതിയും പ്രായപൂര്ത്തിയാവാത്ത കൂട്ടുപ്രതിയും പിടിയില്. കാട്ടിലപ്പീടിക പരീക്കണ്ടിപ്പറമ്പില് സായ് കൃഷ്ണ (20) ഇയാളുടെ സുഹൃത്തായ പതിനേഴ് വയസ്സുകാരന് എന്നിവരെയാണ് നടക്കാവ് പൊലീസ് ഇന്ന് വൈകീട്ട് പിടികൂടിയത്. വെസ്റ്റ്ഹില് ചുങ്കത്തുള്ള മണവാട്ടി ഫാന്സിയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
രാത്രി ഏഴോടെ കസ്റ്റമറെന്ന വ്യാജേന ഇവര് കടയിലെത്തുകയായിരുന്നു. കടയില് സാധനം വാങ്ങാനായി ആളുകള് ഉള്ള സമയം നോക്കിയാണ് ഇവരും എത്തിയത്.
No Comment.