Skip to content

chithrodayamflashnews.com

October 17, 2026 6:30 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

രണ്ട് കിലോ തൂക്കവും 30 സെന്റിമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വീതിയും; ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ആഹാര അംശവുമായി ചേര്‍ന്ന് ഭീമൻ ട്യൂമറായി മാറിയ മുടി

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആമാശയത്തില്‍നിന്നും ഭീമൻ മുടിക്കെട്ട് നീക്കം ചെയ്തു.
പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അപൂർവ ശസ്ത്രക്രിയക്ക് വിധേയ ആക്കിയത്. കുട്ടിക്ക്‌ കുറച്ച് നാളുകളായി ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആമാശയത്തിനുള്ളിൽ കെട്ടു പിണഞ്ഞ് കിടക്കുന്ന ട്യൂമർ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കുക ആയിരുന്നു.

പുറത്തെടുത്ത മുടിക്കെട്ടിന് രണ്ടു കിലോയ്ക്കു മുകളില്‍ തൂക്കവും 30 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും ഉണ്ട്. ആമാശയത്തിന് സമാനമായ രൂപത്തിലായിരുന്നു പുറത്തെടുത്ത മുടിക്കെട്ട്. പല കാലങ്ങളിലായി വയറ്റിനുള്ളിലെത്തിയ തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറുകയായിരുന്നു. ഇത് രോഗിയില്‍ വിളർച്ചയും ക്ഷീണത്തിനും കാരണമായതോടെയാണ് ആശുപത്രിയിലെത്തിയത്.
ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. കുട്ടി പൂർണ ആരോഗ്യവതിയാണ്. സർജറി വിഭാഗം പ്രഫസർ ഡോക്ടർ വൈ.ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഡോ. വൈശാഖ്. ഡോ. ജെറി, ഡോ.ജിതിൻ, ഡോ. അഞ്ജലി, അനസ്തീഷ്യ വിഭാഗം പ്രഫസർ ഡോ. അബ്ദുല്ലത്തീഫ്, ജറോം തുടങ്ങിയവർ പങ്കെടുത്തു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6