
ഏവരുടെയും ജീവിതത്തിൽ പരിശീലനത്തിൻ്റെ പങ്ക് മികച്ചു നിൽക്കുന്നു. വിദ്യാഭ്യാസത്തിലാകട്ടെ കായിക മേഖലകളിലാകട്ടെ തൊഴിൽ മേഖലകളിലാകട്ടെ പരിശീലനം അനിവാര്യമത്രെ. എത്രയേറെ പരിശീലിക്കുന്നുവോ അത്രയേറെ പ്രകടനം കാഴ്ചവയ്ക്കാനാവും. നിത്യ തൊഴിൽ അഭ്യാസമെന്നു പറയുന്നതുപോലെ പരിശീലനം ഒരു പ്രധാന ഘടകമത്രെ. ഏതു കർമ്മങ്ങളും അതിൻ്റെ പരിപൂർണ്ണതയിലെത്തുവാൻ പരിശീലനം അത്യന്താപേക്ഷിതമാണ്. നമ്മുക്ക് നിർവചിക്കാനാകാത്ത മനസ്സിൻ്റെ കാര്യത്തിൽ പോലും പരിശീലനം കൊണ്ട് നമ്മുടെ വരുതിയിൽ കൊണ്ടുവരാനാകും. ധ്യാനം യോഗ മുതലായവ അതിനു വേണ്ടിയുള്ളതാണ്. നമ്മുടെ അറിവ് ബോധം ജ്ഞാനം മുതലായവയും പരിശീലനം കൊണ്ട് മികവുണർത്താനാകും. ഇതൊക്കെ സായദ്ധമാക്കുന്നവൻ ജീവിതത്തിൽ സമാധാനവും സന്തോഷവും കൈവരിക്കുന്നു.. നന്മയിലും തിന്മയിലും മനുഷ്യർ ജീവിതം നയിക്കുന്നു. തിന്മ നാശമാണ് കൊയ്യുക എന്ന ബോധം മതി അവന് രക്ഷപെടാൻ. ഇത്തിരിപ്പോന്ന ജീവൻ ഇവിടെ ഒട്ടുനാൾ ജീവിക്കാനാവില്ല എന്ന തിരിച്ചറിവു മതി അവൻ ഈശ്വരനെ തിരിച്ചറിയാൻ. ഈശ്വരനെ ഉൾക്കൊണ്ടവൻ തെറ്റാവർത്തിക്കില്ല. അവൻ്റെ സ്വഭാവശുദ്ധിയിൽ ഈശ്വര ചൈതന്യമേറും. അത് സമൂഹ നന്മകൾക്കു് ഉപകാരപ്രദമാകും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട്, നന്ദി, നമസ്ക്കാരം

രചന:-
കെ വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.