Skip to content

chithrodayamflashnews.com

Asnap 1409

മികച്ച ആരോഗ്യം സുഖജീവിതം(ഇന്നത്തെ ചിന്താവിഷയം)

ഏവരുടെ സുഖജീവിതത്തിന് വേണ്ടത് ആരോഗ്യമുള്ള ശരീരമാണ്. ശരീരം ക്ഷേത്രത്തോട് ഉപമിക്കാം. ക്ഷേത്രമെങ്ങനെ പരിപാലിച്ചു കഴുകി വൃത്തിയായി സൂക്ഷിക്കൂന്നുവോ അതേ ശ്രദ്ധ തന്നെ ശരീരത്തിനും നൽകണം. ക്ഷേത്രത്തിൽ കുടികൊള്ളുന്ന ദേവനെപ്പോലെ ദേവിയെപ്പോലെ നമ്മുടെ ശരീരത്തിൽ ജീവൻ ഇരിക്കുന്നു. ഈശ്വരചൈതന്യത്തെ എങ്ങനെ ക്ഷേത്രത്തിൽ പരിപാലിക്കുന്നുവോ അതുപോലെ പരിപാലിക്കുക മനുഷ്യ ശരീരത്തിൽ ഇരിക്കുന്ന ജീവനെ. അതിനായിട്ട് ക്ഷേത്രം സംരക്ഷിക്കുന്ന പോലെ ശരീരത്തെയും സംരക്ഷിക്കുക ഏവരുടെയും കർത്തവ്യമത്രെ. ശരീരത്തിന് ആവശ്യമായ പോഷക ആഹാരം ഭക്ഷിക്കുക, കൃത്യനിഷ്ഠയോടെ ജലം കുടിക്കുക, വ്യായാമം ചെയ്യുക, വിശ്രമിക്കുക, ഉറങ്ങുക ഇത്യാദികളിൽ
നിർബന്ധത പുലർത്തണം. കാരണം ആരോഗ്യമുള്ള ശരീരത്തിലേ പ്രൗഢിയുള്ള മനസ്സിരിക്കൂ. പ്രൗഢതയുണ്ടങ്കിലേ മനസ്സു വേണ്ട വിധം പ്രവർത്തിക്കുകയുള്ളു. അനാരോഗ്യമുള്ളിടത്ത് മനസ്സ് ശരിയായി ചിന്തിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യില്ല. ജീവിതം കുറഞ്ഞ കാലയളവിൽ ജീവിച്ചു തീർക്കുന്നു. ജീവനോ എപ്പോൾ വേണമെങ്കിലും ശരീരത്തെ ഉപേക്ഷിക്കാം. ഈ അറിവു കൂടെയുണ്ടങ്കിൽ നമ്മുടെ കരുതലും ശ്രദ്ധയും വർദ്ധിക്കും. കരുതലും ശ്രദ്ധയും ഇല്ലാത്തിടത്ത് കുത്തഴിഞ്ഞ ജീവിതം കാണാം. തിന്നുക, കുടിക്കുക, രമിക്കുക, മദിക്കുക അല്ല യഥാർത്ഥ ജീവിതം. മേൽപ്പറഞവയൊന്നും ശാശ്വതമായ സുഖമല്ല. ശാശ്വതമായ സുഖം ഈശ്വരസാക്ഷാത്ക്കാരമത്രെ. നാമസങ്കീർത്തനത്തിലും യോഗയിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും വേദങ്ങളിലും ഉപനിഷത്തുക്കളിലും നിറഞ്ഞു കിടക്കുന്ന ഈശ്വരസാക്ഷാത്ക്കാര രഹസ്യങ്ങൾ മനസ്സിലാക്കുന്നിടത്ത് ഈശ്വരനെ അറിയാനാകും. പ്രകൃതിയെ, ലോകത്തെ, മലകളെ, പർവ്വതങ്ങളെ, നദികളെ, പുഴകളെ, സാഗരങ്ങളെ, ജീവ ജാലങ്ങളെയൊക്കെ നിർമ്മിച്ച ജഗദീശ്വരനെ അറിയണമെങ്കിൽ ജീവിതം സത്യധിഷ്ഠമാകണം. സത്യമാണ് ഈശ്വരൻ. ഈശ്വരനെ സേവിക്കാനായിട്ടാണ് മനുഷ്യ ജന്മം. മനുഷ്യനെ സ്നേഹിക്കാൻ തുടങ്ങുന്നിടത്ത് മാനവ സേവയായി. മാനവ സേവയിലൂടെ ഈശ്വരസേവ നിറവേറ്റാനാകും. അപ്പോൾ മാത്രമേ സുഖജീവിതം നേടാനാവൂ. ഏവരുടെയും പരമമായ ലക്ഷ്യമത്രെ സുഖജീവിതം. അതിനായിട്ട് മനസ്സിനെ ചിട്ടപ്പെടുത്തി നന്മകളെ ചിന്തയിൽ ഊട്ടിവളർത്തി കർമ്മളിൽ ഈശ്വരചൈതന്യം പ്രകടിപ്പിച്ചു ജീവിക്കു. സുഖം താനേ വന്നു ചേരും. അതാകട്ടെ ഏവരുടേയും പാതകൾ. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6