Skip to content

chithrodayamflashnews.com

October 25, 2026 9:56 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

റോഡ് ക്യാമറയെ പറ്റിക്കുന്നവർ ജാഗ്രതേ, പിടികൂടാൻ വേഷംമാറി ഉദ്യോഗസ്ഥർ

നിയമലംഘനം നടത്തി ഇരുചക്രവാഹനമോടിക്കുന്നവർ റോഡ് ക്യാമറയെത്തുമ്പോൾ ഇടതുവശത്തുകൂടി പോകുന്നതിനു പകരം വലതുവശത്തേക്കു വണ്ടിയെടുത്ത് റോഡിൽനിന്ന് ഇറക്കി കുതിക്കുന്നതായി കണ്ടെത്തൽ. ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാനാണ് റോഡ് പരിധിയിൽനിന്ന് വണ്ടി മാറ്റുന്നത്.വാഹന നമ്പറിന്റെ അവസാന അക്കം മായ്ച്ചുകളഞ്ഞും സ്റ്റിക്കർ പതിച്ചും ക്യാമറയെ പറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നമ്പർ ക്യാമറയിൽ പതിയാതിരിക്കാനാണ് തിളക്കമുള്ള സ്റ്റിക്കറുകൾ പതിക്കുന്നത്.

മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിലെ റോഡ് ക്യാമറ പോയിന്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങളാണ് ഇതെല്ലാം. ഇത്തരത്തിൽ നിയമങ്ങൾ ലംഘിച്ച 12 പേരുടെ ലൈസൻസ് ആർടിഒ പി.എ.നസീർ സസ്പെൻഡ് ചെയ്തു.

ഉദ്യോഗസ്ഥർ വേഷം മാറിയാണ് ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ നിരീക്ഷിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഹെൽമറ്റ് ധരിക്കാതെയും 3 പേരെ കയറ്റിയും എത്തിയ ബൈക്കുകൾ റോഡിൽ നിന്ന് ഇറക്കി എതിർ വശത്തുകൂടെ കുതിക്കുന്നതായി കണ്ടെത്തി.

ഹെൽമറ്റ് ധരിക്കാതെ ക്യാമറയിൽ പെട്ട് പല തവണ പിഴ ചുമത്തിയ ബൈക്ക് പിടികൂടി പരിശോധിച്ചപ്പോൾ അവസാന നമ്പർ മായ്ച്ചുകളഞ്ഞതായി കണ്ടെത്തി. മറ്റൊരു വാഹന ഉടമ നമ്പറിൽ സ്റ്റിക്കർ ഒട്ടിച്ചു മറച്ചതായും കണ്ടുപിടിച്ചു. ഇങ്ങനെ നടത്തുന്ന നിയമലംഘനങ്ങളാണ് നിരപരാധികളായ വാഹന ഉടമകൾക്കെതിരെ പിഴ നോട്ടിസ് മാറി അയയ്ക്കാൻ ഇടയാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ ചില വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ക്യാമറയിൽ തെളിയാതിരിക്കാൻ പ്രത്യേകതരം ഫ്ലാഷ് ലൈറ്റുകളും തിളക്കമുള്ള സ്റ്റിക്കറുകളും സ്ഥാപിച്ചതായും കണ്ടെത്തി.തിരൂർ തിരുനാവായ, എടക്കുളം ഭാഗങ്ങളിൽ നിന്ന് ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കയറ്റിപ്പോവുകയായിരുന്ന 2 സ്കൂൾ ബസുകളും തേയ്മാനം സംഭവിച്ച ടയറുകളുമായി സർവീസ് നടത്തിയ മറ്റൊരു സ്കൂൾ ബസും പരിശോധനയ്ക്കിടെ പിടികൂടി പെർമിറ്റ് റദ്ദാക്കി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ആർടിഒ പി.എ.നസീർ, എംവിഐ വൈ.ജയചന്ദ്രൻ ഇൻസ്പെക്ടർമാരായ വി.രാജേഷ്, എം.സലീഷ്, പി.അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6