Skip to content

chithrodayamflashnews.com

Asnap 1409

പതിനെട്ടാം പടിമേലേ…..

ഇന്ന്‌ വൃശ്ചികം മുപ്പത്തി ഏഴ്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

 

കവിത

പതിനെട്ടാം പടിമേലേ…..

രചന

ഗിരിജൻ ആചാരി തോന്നല്ലൂർ

പതിനെട്ടാം പടിമേലെ
പരിചൊടുവാഴും
പരംപൊരുളേ സ്വാമി
അയ്യപ്പാ…(2)
അവിടത്തെ തിരുമുൻപിൽ
തൊഴുതുനിൽക്കുമ്പോൾ
മറക്കുന്നു ഞാനെന്റെ
ദുഃഖങ്ങളെല്ലാം…(2)

(പതി…..)

സാഹോദര്യത്തിൻ
നൈർമല്യമെന്നും
സൗഹൃദത്തിലും
കണ്ടൂ നീ….(2)
കൊച്ചുതൊമ്മനും
കടുത്തയും വാവരും
അത്രമേൽ നിനക്കെന്നും
പ്രിയരല്ലയോ…?(2)

(പതി….)

അഖിലാണ്ഡേശ്വരാ
അഭയവരദാ
അനുഗ്രഹമൂർത്തേ
അയ്യപ്പാ….
അടിയന്റെ ജന്മത്തിൻ
പുണ്യമല്ലോ
അവിടുത്തെ
തിരുമുഖദർശനം…. (2)

(പതി…)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6