Skip to content

chithrodayamflashnews.com

Asnap 1409

ഹൃദയം

ഹൃദയത്തിന്റെ
സ്വഭാവമെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ ചെമ്പരത്തിയെ ചൂണ്ടി!
ഹൃദയത്തിന്റെ
നിറമെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ ഗുല്‍മോഹറിനെ ചൂണ്ടി!

ഹൃദയത്തിന്റെ
ഗന്ധമെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ മുല്ലയെ ചൂണ്ടി!

ഹൃദയത്തിന്റെ
താളമെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ മഴയെ ചൂണ്ടി!

ഹൃദയത്തിന്റെ
സ്വരമെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ ആഴിയെ ചൂണ്ടി!

ഹൃദയത്തിന്റെ
സുഖമെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ തെന്നലിനെ ചൂണ്ടി!

ഹൃദയത്തിന്റെ
വഴിയെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ മേഘങ്ങളെ ചൂണ്ടി!

ഹൃദയത്തിന്റെ
ശക്തിയെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ ഗിരിയെ ചൂണ്ടി!

ഹൃദയത്തിന്റെ
ബുദ്ധിയെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ പക്ഷിയെ ചൂണ്ടി!

ഹൃദയത്തിന്റെ
വിശ്വാസമെന്തെന്നു ചോദിച്ചപ്പോള്‍
ഞാന്‍ പുഴയെ ചൂണ്ടി!

ഒടുവിലായ്
‘ഹൃദയമെന്റെ’ ഹൃദയത്തോട്
ചേര്‍ന്നിഴകിയപ്പോഴും
നിറങ്ങള്‍ മറന്ന മുഖങ്ങളില്‍
സപ്തവര്‍ണ്ണങ്ങള്‍ പടര്‍ന്നലിഞ്ഞിരുന്നു.

മഷിയും അക്ഷരങ്ങളും കടലാസ്സും

നഷ്ടങ്ങളുടെ ഉത്തരം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6