
കവിത
സ്നേഹസ്വരൂപൻ
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
അഖിലാണ്ഡകോടി
പരബ്രഹ്മമേ സ്വാമി…
ശബരിമല വാഴും
അയ്യപ്പനേ…(2)
പുലിപ്പാലിനായ് പണ്ട്
കാനനം പൂകിയ
ശ്രീമണികണ്ഠാ…
നമിച്ചിടുന്നേൻ…(2)
(അഖി….)
നിർമ്മല സ്നേഹത്തിൻ
സാഹോദര്യത്തിൻ
അവതാരമൂർത്തി നീ
അയ്യനയ്യപ്പാ… (2)
അവിടുത്തെ തിരുമുൻപിൽ
ഭക്തിതൻ നൈവേദ്യം
അടിയങ്ങളർപ്പിച്ചിടുന്നു….
അടിയങ്ങളർപ്പിച്ചിടുന്നു…
(അഖി…)
ഉരുകും മനസ്സിലെ
നൊമ്പരമെല്ലാം
തിരുമുൻപിൽ മെല്ലെ
ഉരുക്കഴിക്കുമ്പോൾ… (2)
ഭക്തന്റെ മാനസ്സം
തൊട്ടറിഞ്ഞീടും
അവിടുത്തെ പുഞ്ചിരി
കാണുന്നു ഞാൻ…. (2)
സ്വാമീ ശരണം ശരണമെന്റയ്യപ്പാ…
സ്വാമിയല്ലാതൊരു
ശരണമില്ലയ്യപ്പാ…
(അഖി….)

No Comment.