Skip to content

chithrodayamflashnews.com

May 6, 2026 11:07 pm
Asnap 1409

മംഗളമൂർത്തി

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

കവിത

മംഗളമൂർത്തി

രചന
ഗിരിജൻ ആചാരി തോന്നല്ലൂർ

മംഗളകാരകനയ്യനയ്യപ്പാ-എൻ- സങ്കടമെല്ലാം തീർക്കണെ ദേവാ…(2)
ചിന്മുദ്രാംഗിതാ
ശരവണ സോദര
നീയേ ശരണം…
ശബരിഗിരീശ്വരാ…(2)
ശരണം ശരണം അയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ…

(മംഗള….)

മന്വന്തരങ്ങളായ്
മണ്ണിൽ മർത്യന്റെ
ഹൃദയത്തിൽ നിറയും
പ്രാർത്ഥനാ മൂർത്തി…(2)
അഖിലർക്കും അനുഗ്രഹം ചൊരിയുന്ന ദേവാ….
പരംജ്യോതിരൂപനേ
ശബരീശ്വരാ…(2)
ശരണം ശരണം അയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ…

(മംഗള….)

മകരസംക്രമത്തിൽ
പൊന്നമ്പലമേട്ടിൽ
ദിവ്യജ്യോതിസായ് നീ
ദർശനമരുളുമ്പോൾ…(2)
ഭക്തസഹസ്രങ്ങൾ
ഒരുമിച്ചു കൈകൂപ്പി
സ്വാമിയേ ശരണം
വിളിക്കുന്നൂ….(2)
ശരണം ശരണം അയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ…

(മംഗള……)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6