Skip to content

chithrodayamflashnews.com

October 25, 2026 9:59 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

എറണാകുളം മഹാരാജാസ് കോളേജ് ഉടൻ തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു

എറണാകുളം മഹാരാജാസ് കോളേജ് ഉടൻ തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. മന്ത്രി കോളേജിലുണ്ടായ അക്രമസംഭവങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർത്ഥികൾക്കും ഒരദ്ധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഭാവിയിൽ കോളേജിൽ ഇത്തരം സംഘർഷസാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോളേജില്‍ തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർത്ഥി സർവ്വകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിപ്പിക്കും. ഈ ദിവസങ്ങളിൽ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ഡോ ബിന്ദു അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6