പൊന്നാനി : കഴിഞ്ഞദിവസം മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്ത് പോലീസ്. വന്നേരി സ്വദേശിനി ഹസീനയ്ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.പെരുമ്പടപ്പ് പോലീസാണ് കേസില് അന്വേഷണം നടത്തുന്നത്. ഹസീനയെയും മകൾ രണ്ടര വയസുകാരി ഇശ മെഹറിനെയും കഴിഞ്ഞദിവസമാണ് കിണറ്റിൽ വീണനിലയിൽ കണ്ടെത്തിയത്. പുറത്തെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. ഹസീന ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.രാത്രി ഉറങ്ങാൻ കിടന്ന ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്.വിവരമറിയിച്ചത് അനുസരിച്ച് ഫയർഫോഴ്സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ മെഹ്റിന് മരണപ്പെട്ടിരുന്നു.ഹസീനയെ ഗുരുതര പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഹസീനയുടെ ഭർത്താവ് റഫീഖ് വിദേശത്താണ്. അഞ്ചുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.
പെരുമ്പടപ്പിൽ കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: മാതാവിന് എതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്
No Comment.