Skip to content

chithrodayamflashnews.com

October 16, 2026 12:11 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

വ്യവസായ മേഖലയ്ക്ക് 1829 കോടി, കയര്‍ വ്യവസായത്തിന് 107.6 കോടി

സംസ്ഥാന ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് 1829 കോടി അനുവദിച്ചു. കയര്‍ വ്യവസായത്തിന് 107.6 കോടിയും കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു. ലൈഫ് പദ്ധതിയിൽ അടുത്ത രണ്ടു വർഷത്തേക്ക് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം. ഭവന നിർമാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. ലക്ഷം വീട് പദ്ധതിക്ക് 10 കോടിയും അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടിയും അനുവദിച്ചു.

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ സമഗ്രമായ നയപരിപാടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശത്ത് പോകുന്നതില്‍ 4% വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും.

കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കും. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലോട്ട് ആകര്‍ഷിക്കുമെന്നും വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
2024 കേരള ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി അനുവദിച്ചു. നാളികേര വികസന പദ്ധതിക്കായി 65 കോടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ്പ് മാനേജ്‌മെന്റ് സ്ഥാപിക്കും. കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. നെല്ല് ഉത്പാദന പദ്ധതിക്ക് 93.6 കോടി
മണ്ണ് – ജലസംരക്ഷണത്തിന് 75 കോടി. വെറ്റനറി സര്‍വകാലാശലക്ക് 57 കോടി. വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78.45 കോടി. ക്ഷീര വികസനത്തിന് 150 കോടി. മത്സ്യബന്ധന മേഖലക്ക് 227.12 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. തീരദേശ വികസനം 136.9 കോടി.
തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി. 80 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്. തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടി. ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി അനുവദിച്ചു.

മത്സ്യഫെഡ് 3 കോടി. നീണ്ടകര വല ഫാക്ടറിക്ക് 5 കോടി. വിള ആരോഗ്യ പരിപാലന പദ്ധതിക്ക് 13കോടി. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി. പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി
11 കോടി മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സ്. മുതലപോഴി – 10 കോടി
ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റം വരുത്തും
ഫാം യന്ത്രവല്‍ക്കരണത്തിന് 16.95 കോടി. കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യക്ഷമമായ വിപണനം ഉറപ്പുവരുത്തുന്നതിന് 43.9 കോടി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 6 കോടി. മണ്ണ് ജലസംരക്ഷണ മേഖലയ്ക്ക് 83.99 കോടി. 1868. 32 കോടി ഗ്രാമ വികസനത്തിന് അനുവദിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6