എയര് ഇന്ത്യ എഞ്ചിനീയറിങ് സര്വ്വീസസ് ലിമിറ്റഡിന് കീഴില് പുതിയ തൊഴിലവസരം. എ.ഐ.ഇ.എസ്.എല് ഇപ്പോള് എയര്ക്രാഫ്റ്റ് ടെക്നീഷ്യന്, ടെക്നീഷ്യന് പോസ്റ്റുകളിലേക്ക് താല്ക്കാലിക റിക്രൂട്ട്മെന്റാണ് നടക്കുന്നത്. വിവിധ ഡിപ്ലോമ, എഞ്ചിനീയറിങ് യോഗ്യതയുള്ളവര്ക്കാണ് അവസരം. ആകെ 100 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാര്ഥികള് യോഗ്യത മാനദണ്ഡങ്ങള്ക്കനുസരിച്ച് ഫെബ്രുവരി 23 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
AIESL ന് കീഴില് എയര്ക്രാഫ്റ്റ് ടെക്നീഷ്യന്, ടെക്നീഷ്യന് പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്മെന്റ്. ഇന്ത്യയൊട്ടാകെ ആകെ 100 ഒഴിവുകളാണുള്ളത്.
പ്രായപരിധി
ഇരുപോസ്റ്റിലും 40 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
യോഗ്യത
എയര്ക്രാഫ്റ്റ് ടെക്നീഷ്യന്
എയര്ക്രാഫ്റ്റ് മെയിന്റനന്സ് എഞ്ചിനീയറിങ്ങില് എ.എം.ഇ ഡിപ്ലോമ/ സര്ട്ടിഫിക്കറ്റ് (02 അല്ലെങ്കില് 3 വര്ഷം) മെക്കാനിക്കല് സ്ട്രീം റൂള് 133 ബി പ്രകാരം ഡി.ജി.സി.എ 60% മാര്ക്ക്
OR
മെക്കാനിക്കല് എഞ്ചിനീയറിങ്ങില് 3 വര്ഷത്തെ ഡിപ്ലോമ/ എയറോനോട്ടിക്കല് എഞ്ചിനീയറിങ് അല്ലെങ്കില് തത്തുല്ല്യം.
ടെക്നീഷ്യന്
ബന്ധപ്പെട്ട ട്രേഡില് ഐ.ടി.ഐ, ബിഎസ് സി. (ഫിസിക്സ്) അല്ലെങ്കില് മെക്കാനിക്കല്/ ഇലക്ട്രിക്കല്/ ഡിപ്ലോമ. മെക്കാനിക്കല്/ ഇലക്ട്രോണിക് എഞ്ചിനീയറിങ് അല്ലെങ്കില് BE (B.tech) ഇലക്ട്രിക്കല്/ അല്ലെങ്കില് ഇലക്ട്രോണിക് എഞ്ചിനീയറിങ്ങില് രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 28000 രൂപയാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക്
https://docs.google.com/forms/d/e/1FAIpQLSdCcq4nirZ6pHBvVS9xO8nB12vBoGSdUHVfv9oyIMv2OKK4w/viewform ലിങ്ക് വഴി സൈന് ഇന് ചെയ്ത് അപേക്ഷിക്കാം. ജനറല്, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര് 1000 രൂപ അപേക്ഷ ഫീസ് നല്കണം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കാന് ശ്രമിക്കുക.
No Comment.